Sunday, December 1, 2013

എൽഡിഎഫ് സമരം 154-ാം ദിവസത്തിലേക്ക്

തിരു: തലസ്ഥാനജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ജില്ലയുടെ സ്വപ്‌നപദ്ധതി വിഴിഞ്ഞം തുറമുഖം, ഹൈക്കോടതി ബെഞ്ച്, ദേശീയപാത വികസനം, റെയിൽവേ വികസനം ഇവ അട്ടിമറിക്കുന്നതിനെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ നൂറ്റി അൻപത്തി നാലാം ദിവസമായ ഞായറാഴ്ച   പി രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും. കുടവൂർ ലോക്കലിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുക. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് സമരം.
പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടക്കുന്ന സമരത്തിന്റെ നൂറ്റിഅമ്പത്തിമൂന്നാം ദിനമായ ശനിയാഴ്ച ഭരതന്നൂർ ലോക്കലിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ എസ് വിനോദ് ഉദ്ഘാടനം ചെയ്തു. അയിരൂർ മോഹനൻ  അധ്യക്ഷനായി. കോലിയക്കോട് കൃഷ്ണൻനായർ എംഎൽഎ,  വി ഗംഗാധരൻനാടാർ, അഡ്വ. മടവൂർ അനിൽ, പോൾ എന്നിവർ സംസാരിച്ചു.  രാജേന്ദ്രൻപിള്ള സ്വാഗതം പറഞ്ഞു.

0 comments :

Post a Comment