കോഴിക്കോട്: റേഷൻകടകളിൽ എപിഎൽ, എപിഎൽ എസ്എസ് കാർഡുകാർക്ക് ഗോതമ്പ് വിതരണം നിർത്തിയതോടെ പൊതുവിപണിയിൽ അൻപത് ശതമാനത്തിലധികം വില വർധിച്ചു. രണ്ടാഴ്ചയ്ക്കിടെ ഗോതമ്പ് വില കിലോയ്ക്ക് 22ൽ നിന്നും 35 രൂപയിലെത്തി. നവംബർ മുതലാണ് എപിഎൽ, എപിഎൽ എസ്എസ് കാർഡുകളിൽ മാസം നൽകിയിരുന്ന മൂന്നുകിലോ ഗോതമ്പ് നിർത്തിയത്.
കേന്ദ്രവിഹിതം ലഭിക്കാത്തതിനെ തുടർന്ന് ഡിസംബർ മാസവും ഈ കാർഡുകളിൽ ഗോതമ്പ് നൽകേണ്ടെന്ന നിർദേശം സപ്ലൈ ഓഫീസുകളിൽ ലഭിച്ചുകഴിഞ്ഞു. ഡിസംബർ മുതൽ ബിപിഎല്ലുകാർക്കുള്ള ഗോതമ്പ് വിഹിതം കുറക്കാനും രഹസ്യനിർദേശമുണ്ട്. അഞ്ചുമാസം മുമ്പ് വരെ രണ്ടുരൂപ നിരക്കിൽ എട്ടു കിലോ ഗോതമ്പ്് ബിപിഎൽ കാർഡ് ഉടമകൾക്ക് ലഭിച്ചിരുന്നു. പിന്നീടിത് അഞ്ചുകിലോ ആക്കി. ഇത് മൂന്നുകിലോ ആയി കുറയ്ക്കാനാണ് അധികൃതരുടെ നീക്കം. ഭാവിയിൽ റേഷൻകടകളിൽഗോതമ്പ് വിതരണം പൂർണമായും നിർത്താനാണ് സർക്കാർ നീക്കം.
റേഷൻ ഗോതമ്പ് നിർത്തിയത് കുടുംബ ബജറ്റുകൾ താളം തെറ്റിച്ചിട്ടുണ്ട്. പ്രമേഹമടക്കമുള്ള ജീവിതശൈലി രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഗോതമ്പിന് ഏറെ ആവശ്യക്കാരുണ്ട്.
റേഷൻകടകളിൽ ഗോതമ്പ് ലഭിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. ബിപിഎൽ കുടുംബങ്ങൾക്കുള്ള അരിവിഹിതവും കഴിഞ്ഞ മാസങ്ങളിൽ കുറച്ചിരുന്നു. ബിപിഎല്ലുകാർക്ക് ഒരു രൂപ നിരക്കിൽ 25 കിലോ അരിയാണ് ആഗസ്ത് മാസം വരെ നൽകിയത്. പിന്നീടുള്ള മാസങ്ങളിൽ അത് 17-20 കിലോ വരെയാക്കി. പഞ്ചസാരയുടെ ലെവി നീക്കിയതോടെ റേഷൻ കടകളിൽ പഞ്ചസാര വിതരണവും നാമമാത്രമാണ്.

0 comments :
Post a Comment