Wednesday, November 27, 2013

നെയ്യാറ്റിൻകര നഗരസഭഃ പത്താംകല്ലിൽ എൽഡിഎഫിന് ഉജ്വലവിജയം

ആർ എസ് രാജേഷ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ പത്താംകല്ല് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വലവിജയം. സിപിഐയിലെ ആർ എസ് രാജേഷ് 261 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ പിന്തുണയിൽ മത്സരിച്ച സുരേഷ് 318 വോട്ട് കരസ്ഥമാക്കിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി മോഹൻലാൽ 184 വോട്ട് നേടി മൂന്നാംസ്ഥാനത്താണ്.
ഫലപ്രഖ്യാപനത്തിന് ശേഷം എൽഡിഎഫ് പ്രവർത്തകർ ടൗൺ ചുറ്റി പ്രകടനം നടത്തി. നെയ്യാറ്റിൻകര നഗരസഭയിൽ നടക്കുന്ന അഴിമതികളുടെയും ക്രിമിനലുകളുടെ ഭരണവുംകൊണ്ട് പൊറുതിമുട്ടിയ നഗരവാസികൾ കോൺഗ്രസിന്റെ യഥാർഥമുഖം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ഈ വിജയത്തിൽ മുനിസിപ്പൽ പ്രതിപക്ഷനേതാവ് കെ ആൻസലൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ബി എസ് ചന്തു എന്നിവർ വോട്ടർമാരെ അഭിനന്ദിച്ചു.

0 comments :

Post a Comment