ബാങ്കോക്: തായ്‌ലൻഡിൽ യിങ്‌ലക് ഷിനവത്രയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം ശക്തമായി തുടരുന്നു. ശനിയാഴ്ച പ്രതിപക്ഷ പ്രവർത്തകർ നിരവധി സർക്കാർ ഓഫീസുകൾ വളഞ്ഞു. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ, ടെലികമ്യൂണിക്കേഷൻവകുപ്പുകളുടെ ആസ്ഥാനവളപ്പിലേക്ക് പ്രക്ഷോഭകർ കടന്നുകയറി. വാതിലുകൾ താഴിട്ട് പൂട്ടിയതിനെത്തുടർന്ന് ജീവനക്കാർക്ക് ഉള്ളിൽ കയറാനായില്ല.
തുടർച്ചയായി ഏഴാംദിവസമാണ് ഇത്തരത്തിലുള്ള സമരം തുടരുന്നത്. കഴിഞ്ഞദിവസം സൈനിക ആസ്ഥാനത്ത് കടന്നുകയറിയ പ്രക്ഷോഭകർ പ്രശ്‌നത്തിൽ ഇടപെടണമെന്നും സർക്കാരിനെ പുറത്താക്കാനുള്ള തങ്ങളുടെ നീക്കത്തെ പിന്താങ്ങണമെന്നും സൈനികമേധാവിയുടെ പേരിൽ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഞായറാഴ്ച വിജയദിനമായിരിക്കുമെന്ന് പ്രതിപക്ഷ പ്രക്ഷോഭത്തെ നയിക്കുന്ന സുദേപ് തൗസുബൻ പ്രഖ്യാപിച്ചു. തക്‌സിൻഭരണത്തിന്റെ പരാജയവും തങ്ങളും വിജയവും പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പൊലീസ് ആസ്ഥാനവും സർക്കാർ മന്ദിരങ്ങളും മൃഗശാലയും അടക്കം വളയാൻ അനുയായികളോട് നിർദേശിച്ചു. ലക്ഷ്യംനേടാൻ നിയമം ലംഘിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജിവയ്ക്കുകയോ പ്രക്ഷോഭം ശമിപ്പിക്കാൻ തെരെഞ്ഞെടുപ്പ് നേരത്തെയാക്കുകയോ ചെയ്യില്ലെന്ന് പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്ര വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കേസിൽപെട്ട് രാജ്യംവിട്ട മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ പാവയായാണ് സഹോദരി യിങ്‌ലക് ഭരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2008ൽ അഴിമതിക്കേസിൽ തക്‌സിനെതിരായ കോടതിവിധി മറികടക്കാൻ പൊതുമാപ്പിനായി യിങ്‌ലക് കൊണ്ടുവന്ന ബില്ലാണ് പ്രതിപക്ഷത്തെ വീണ്ടും ഇളക്കിവിട്ടത്.

0 comments :
Post a Comment