ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം ഇരുട്ടിന്റെ മറവിൽ തീയിട്ടിട്ട് ഞായറാഴ്ച ഒരു മാസം തികയുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും പിടിക്കാൻ തയ്യാറാകാതെ പൊലീസ് ഉഴപ്പുകയാണ്. സംഭവത്തിൽ സിപിഐ എം പ്രവർത്തകരെ കുടുക്കാനുള്ള നീക്കം പാളിയതോടെ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദത്താലാണ് അന്വേഷണം മരവിപ്പിച്ചത്. അന്വേഷക സംഘത്തിലെ ഡിവൈഎസ്പിയെയും സിഐയെയും മുഹമ്മ എസ്‌ഐയെയും സ്ഥലം മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്.
കണ്ണർകാടിന് സമീപത്തുള്ള മൂന്നു ബിജെപി പ്രവർത്തകർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇവർ തൊട്ടടുത്ത ദിവസം ഒളിവിൽ പോയി. സംഭവദിവസം കൃഷ്ണപിള്ള സ്മാരകത്തിന് സമീപം മംഗളാപുരം ചന്തയ്ക്കടുത്തുള്ള മതിൽകെട്ടിനുള്ളിൽ ഇവർ രാത്രി വൈകുംവരെ മദ്യപിച്ചിരുന്നു. ഇത് കണ്ടതായി പലരും പൊലീസിനോട് പറഞ്ഞു. ഈ സ്ഥലത്ത് നിന്ന് ഇരുമ്പ് പൈപ്പ് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഈ പൈപ്പ് ഉപയോഗിച്ചാകാം കൃഷ്ണപിള്ളയുടെ പ്രതിമ തകർത്തതെന്നും പൊലീസ് സംശയിക്കുന്നു. ഇതിൽ രണ്ടു പേർ ഐടിസി കോളനിയിലും ഒരാൾ മംഗളാപുരത്തുമുള്ളവരാണ്.
കഴിഞ്ഞ 22നാണ് ഇരുമ്പ് പൈപ്പ് പൊലീസ് തൊണ്ടിയായി കണ്ടെടുക്കുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനായില്ലെന്നത് പൊലീസിന്റെ കഴിവ് കേടാണ് വെളിപ്പെടുത്തുന്നത്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എമ്മും സിപിഐയും പ്രക്ഷോഭത്തിലാണ്. 23ന് ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഡിസംബർ ആദ്യവാരം എസ്പി ഓഫീസിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

0 comments :
Post a Comment