Wednesday, November 27, 2013

ചക്കിട്ടപ്പാറയിലെ ഖനനാനുമതി റദ്ദാക്കി

തിരു: കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനത്തിന് സംസ്ഥാന സർക്കാർ നൽകിയ അനുമതി റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസായമന്ത്രിയുടെ ശുപാർശയിലാണ് തീരുമാനം. ആക്ഷേപം ഉയർന്നതിനാലാണ് അനുമതി റദ്ദാക്കിയതെന്നും ഖനനം നിരോധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഖനനാനുമതിയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം സംബന്ധിച്ച് തീരുമാനിക്കും. തെറ്റ് ചെയ്ത ഒരാളും രക്ഷപ്പെടില്ല. തെറ്റ് ചെയ്യാത്തവർ ശിക്ഷിക്കപ്പെടുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 comments :

Post a Comment