Wednesday, November 27, 2013

ഉപെതരഞ്ഞെടുപ്പ്: എൽഡിഎഫിന് 8 സീറ്റ്

തിരു: സംസ്ഥാനത്തെ 23 തദ്ദേശസ്വയംഭരണ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് പതിനാലും ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. മൂന്ന് വാർഡുകൾ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ കിടാങ്ങയം, ഒരുമനയൂരിലെ കരുവാരക്കുണ്ട്, ചൊവ്വന്നൂരിലെ പുതുശ്ശേരി സൗത്ത് വാർഡുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്.
കൊല്ലം ജില്ലാപഞ്ചായത്തിലെ തൊടിയൂർ ഡിവിഷനിൽ എൽഡിഎഫിന് വൻ ഭൂരിപക്ഷം ലഭിച്ചു. ഇവിടെ സിപിഐയിലെ ശ്രീലേഖ വേണുഗോപാൽ 7576 വോട്ടുകൾക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം നെയ്യാറ്റിൻകര നഗരസഭയിലെ മൂന്നുകല്ലിൻമൂട്ടിൽ സിപിഐ എമ്മിലെ ആർ എസ് രാജേഷ് 261 വോട്ടിനും വിജയിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പൊന്നാനി നഗരസഭയിലെ വണ്ടിപ്പേട്ടയിൽ മുസ്ലിംലീഗിലെ ഷഹാനാസ് ഹൈദരാലിയും തിരൂർ പെരുവഴിയമ്പലത്തിൽ ലീഗിലെ പി പി മിസ്ഹബും വിജയിച്ചു. തൃശൂർ ഒരുമനയൂരിലെ കരുവാരക്കുണ്ട് വാർഡിലെ വിജയത്തോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. കോട്ടയം രാമപുരം പഞ്ചായത്തിലെ ചിറക്കുണ്ടം വാർഡ് കോൺഗ്രസിൽ നിന്ന് കേരളകോൺഗ്രസ് എം പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലായി. 
പഞ്ചായത്ത് വാർഡുകളിൽ ജയിച്ചവർ: തിരുവനന്തപുരം:   ഒറ്റൂർ കല്ലമ്പലം- റഹ്‌നാ നസീർ (യുഡിഎഫ്) കൊല്ലം: തൃക്കോവിൽവട്ടം പാങ്കോണം- എം ശശിധരൻപിള്ള (സിപിഐ എം), മൺട്രോ തുരുത്ത് പെരുങ്ങാലം- ഉഷ ഷൈലോക്ക് (യുഡിഎഫ്), പത്തനംതിട്ട: റാന്നി തെക്കേപ്പുറം- വാസുദേവൻ (യുഡിഎഫ്) കോട്ടയം: രാമപുരം ചിറകണ്ടം- എബ്രഹാം സ്‌കറിയ (കേരള കോൺഗ്രസ് എം), കൊഴുവനാൽ കൊഴുവനാൽ ടൗൺ- ജെസ്സി ജോർജ് (കേരള കോൺഗ്രസ് എം), ചിറക്കടവിലെ ഗ്രാമദീപം- വി ജി റജി (ബിജെപി), എറണാകുളം: ചോറ്റാനിക്കര കിടങ്ങയം- കെ കെ സിജു (സിപിഐ എം), എടയ്ക്കാട്ടുവയലിലെ വിഡാങ്ങര- റീജ ബാബു (യുഡിഎഫ്), പിണ്ടിമന മുത്തംകുഴി- ലീല ജോർജ് (സിപിഐ എം), തൃശൂർ: ഒരുമനയൂരിലെ കരുവാരക്കുണ്ട്- വി എം ജാഷിം (എൽഡിഎഫ്), ചൊവ്വന്നൂർ പുതുശ്ശേരി സൗത്ത്- പി കെ ശാന്ത (സിപിഐ എം), മലപ്പുറം: തൃക്കലങ്ങോട്- വി സഞ്ജീവ്കുമാർ (യുഡിഎഫ്), മറാക്കര കല്ലാർമംഗലം- വി പി ബഷീർ (യുഡിഎഫ്), കോഴിക്കോട്: നടുവണ്ണൂർ കരുമ്പാപ്പൊയിൽ- അശോകൻ നെരോത്ത് (യുഡിഎഫ്), വയനാട്: കണിയാമ്പറ്റ കമ്പളക്കാട് വെസ്റ്റ്- സിന്ധു രവീന്ദ്രൻ (ലീഗ്), കണ്ണൂർ: വളപട്ടണത്തെ നഗരം- വി ബാലകൃഷ്ണൻ (യുഡിഎഫ്), കാസർകോട്: പൈവളിഗെയിലെ സിന്തെടുക്ക- എം പി റസിയ (സിപിഐ എം), പടന്നയിലെ പടന്ന സെന്റർ- ടി എം സി കുഞ്ഞബ്ദുള്ള (ലീഗ്).

0 comments :

Post a Comment