സുജിത് ബേബി
ന്യൂഡൽഹി: രാജ്യത്ത് പൊലീസ് കസ്റ്റഡിയിലും ജയിലിലും മരണനിരക്ക് വർധിക്കുന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും മനുഷ്യാവകാശസംഘടനയായ ഏഷ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കുകളുംപ്രകാരം പത്തുവർഷത്തിനിടെ 12,727 കസ്റ്റഡിമരണമാണ് ഉണ്ടായത്.
പത്തുവർഷത്തിനിടെ ജയിലുകളിൽ അസ്വാഭാവികസാഹചര്യത്തിൽ മരിച്ചവരുടെ കണക്ക് ഇപ്രകാരം: ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ- 2171 പേർ, ബിഹാർ രണ്ടാമത്- 1512. കേരളത്തിൽ മരിച്ചവരുടെ എണ്ണം 402 ആണ്. മഹാരാഷ്ട്ര- 1176, ആന്ധ്രപ്രദേശ്- 1037, തമിഴ്‌നാട്- 744, പഞ്ചാബ്- 739, പശ്ചിമബംഗാൾ- 601, ജാർഖണ്ഡ്- 541, മധ്യപ്രദേശ്- 520, കർണാടക- 496, രാജസ്ഥാൻ- 491, ഗുജറാത്ത്- 458, ഹരിയാന- 431, ഒഡിഷ- 416, ചത്തീസ്ഗഢ്- 351, ഡൽഹി- 224, അസം- 165, ഉത്തരാഖണ്ഡ്- 91, ഹിമാചൽപ്രദേശ്- 29, ത്രിപുര- 26, മേഘാലയ- 24, ചണ്ഡീഗഢ്- 23, ഗോവ- 18, അരുണാചൽപ്രദേശ്- 9, പോണ്ടിച്ചേരി- 8, ജമ്മു കശ്മീർ- 6, നാഗാലാൻഡ്- 6, മിസോറം- 4, സിക്കിം- 3 , ആന്തമാൻ നിക്കോബാർ- 3, മണിപ്പുർ- 1, ദാദ്ര നഗർ ഹവേലി- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മരണം.
രാജ്യത്ത് കസ്റ്റഡിമരണം വർധിക്കുന്നതായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വ്യക്തമാക്കിയിരുന്നു. 11,820 കസ്റ്റഡിമരണം നടന്നെന്നാണ് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾപ്രകാരം അമിക്കസ് ക്യൂറി അറിയിച്ചത്. കസ്റ്റഡിയിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിലും ജയിലിലുമുള്ള മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട് 2011-12ൽ ദേശീയ മനുഷ്യാവകാശ കമീഷൻ 94,985 കേസ് രജിസ്റ്റർചെയ്തു. ഇതിൽ പകുതിയും ഉത്തർപ്രദേശിൽ. ഡൽഹിയും ഹരിയാനയുമാണ് തൊട്ടുപിന്നിൽ. കസ്റ്റഡിയിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട് 2006-10 കാലത്ത് മനുഷ്യാവകാശ കമീഷനിൽ 39 കേസ് എത്തി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്റ്റേഷനുകളിലും പീഡനവും കൊലപാതകങ്ങളും ബലാത്സംഗങ്ങളും വ്യാപകമാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. സ്റ്റേഷനുകളിലും ജയിലുകളിലും നിരീക്ഷണക്യാമറകൾ സ്ഥാപിക്കണമെന്നും അമിക്കസ് ക്യൂറി നിർദേശമുണ്ട്. കസ്റ്റഡിയിലെയും ജയിലുകളിലെയും മരണവും പീഡനവും തടയണമെന്ന് 27 വർഷത്തിനിടെ എട്ട് ഉത്തരവിലൂടെ സുപ്രീംകോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉത്തരവുകളൊന്നും സർക്കാർ നടപ്പാക്കിയില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടുചെയ്തിരുന്നു.

0 comments :
Post a Comment