കണ്ണൂർ: കെ സുധാകരനു പിന്നാലെ കണ്ണൂർ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ കടുത്ത വിമർശവുമായി രംഗത്ത്.
തിരുവഞ്ചൂർ കഴിവുകെട്ടവനാണെന്നും കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തിന് കോട്ടമുണ്ടാക്കുന്നതാണ് ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനമെന്നും കുറ്റപ്പെടുത്തിയ സുരേന്ദ്രൻ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ അറിവോടെയല്ല കാര്യങ്ങൾ നടക്കുന്നതെങ്കിൽ മന്ത്രിസ്ഥാനത്ത് തുടരാനുള്ള യോഗ്യത തിരുവഞ്ചൂരിനില്ല. കേരളത്തിലെ പൊലീസിലും ജയിലിലും എന്തു നടക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അറിയുന്നില്ലെങ്കിൽ അദ്ദേഹം തുടരുന്നത് അപമാനകരമാണ്- പ്രസ്താവനയിൽ പറഞ്ഞു.

0 comments :
Post a Comment