Sunday, December 1, 2013

ദുരൂഹത നിറഞ്ഞ് 'മുന്തിരിക്കാട് '

കാളികാവ്: സിനിമാ ചിത്രീകരണത്തിനെന്ന പേരിൽ ചോക്കാട്ടെത്തിയ 17 അംഗ തമിഴ്‌നാട് സ്വദേശികളെക്കുറിച്ചുള്ള ദുരൂഹത നീങ്ങിയില്ല. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന സംശയത്തെതുടർന്ന് കാളികാവ് പൊലീസ് പിടികൂടിയ സംഘത്തെ തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസ് വിട്ടിരുന്നു. എന്നാൽ, ഇവർ ചിത്രീകരണം നടത്തിയിരുന്ന 'മുന്തിരിക്കാടിനെ'ക്കുറിച്ചുള്ള ദുരൂഹത ബാക്കിനിൽക്കുന്നു.
'മുന്തിരിക്കാട്' എന്ന പേരിൽ മാവോയിസ്റ്റുകൾ ചെന്നൈ കേന്ദ്രമാക്കി സിനിമ തയ്യാറാക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.സിനിമാ ചിത്രീകരണത്തിനായി സംഘത്തെ ചോക്കാട് എത്തിച്ച പെടയന്താളിലെ തോട്ടം കാവൽക്കാരന്റെ കൈയിൽ മാവോയിസ്റ്റുകളുടെ ലഘുലേഖയുണ്ടായിരുന്നു. 'മുന്തിരിക്കാടിന്റെ' സംവിധായകൻ ചെന്നൈ സ്വദേശി വിക്രം സെന്തലിന്റെ വീട്ടിൽനിന്നു ലഭിച്ച ലഘുലേഖയാണെന്നാണ് സദാശിവൻ പൊലീസിനോടു പറഞ്ഞത്.

0 comments :

Post a Comment