മൂവാറ്റുപുഴ: എൽഡിഎഫ് പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഹകരണബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തില്ല. മൂവാറ്റുപുഴ വാഴക്കുളത്ത് കോൺഗ്രസ് നേതാക്കൾ ഭാരവാഹികളായ റൂറൽ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനംചെയ്യാനിരുന്ന പരിപാടിയാണ് മുഖ്യമന്ത്രി ഉപേക്ഷിച്ചത്.
ഞായറാഴ്ച രാവിലെ ഒമ്പതിനായിരുന്നു പരിപാടി. എന്നാൽ എൽഡിഎഫ് പ്രവർത്തകർ ഉമ്മൻചാണ്ടിയെ തടഞ്ഞ് കരിങ്കൊടി കാണിക്കാൻ നേരത്തെ എത്തിയിരുന്നു. പൊലീസിന്റെ നിർദേശത്തെത്തുടർന്ന് പരിപാടിയിൽ ഉമ്മൻചാണ്ടി പങ്കെടുത്തില്ല. ഇതേത്തുടർന്ന് കാവന കവലയിൽനിന്ന് കരിങ്കൊടിയേന്തിയ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ നടത്തിയ പ്രകടനം ടൗൺചുറ്റി മാർക്കറ്റ് കവലയിൽ സമാപിച്ചു.
തുടർന്നു ചേർന്ന യോഗം ബാബു പോൾ ഉദ്ഘാടനംചെയ്തു. കെ കെ പരമേശ്വരൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പി ആർ മുരളീധരൻ, കെ പി രാമചന്ദ്രൻ, മൊയ്തീൻഷാ, ആന്റണി പുൽപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

0 comments :
Post a Comment