സുജിത് ബേബി
ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകാമെന്ന് വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും പഠിച്ചശേഷമാണ് മന്ത്രാലയത്തിന് സമിതി റിപ്പോർട്ട് നൽകിയത്. പദ്ധതി നടപ്പാക്കുമ്പോൾ പാലിക്കേണ്ട 17 വ്യവസ്ഥയും ഡോ. അനിൽ റിസ്വാൻ അധ്യക്ഷനായ സമിതി നിർദേശിക്കുന്നു. വനം-പരിസ്ഥിതി മന്ത്രാലയമാണ് അന്തിമാനുമതി നൽകേണ്ടത്. അടുത്ത ദിവസം ഉത്തരവിറങ്ങും. മൂന്നു ഘട്ടമുള്ള പദ്ധതിയിൽ ഒന്നാം ഘട്ടത്തിനു മാത്രമാണ് ഇപ്പോൾ അനുമതി.
പദ്ധതിപ്രദേശത്ത് നിർമാണം നടത്തുംമുമ്പ് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണം, അനുമതിപത്രത്തിന്റെ പകർപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം, തീരത്തിന്റെ മാറ്റം സംബന്ധിച്ച് പദ്ധതി നടത്തിപ്പുകാർ കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് മന്ത്രാലയത്തിന് കൈമാറണം, ഡ്രഡ്ജിങ് വഴി കിട്ടുന്ന വസ്തുക്കൾ നങ്കൂരസ്ഥാനനിർമാണത്തിനുപയോഗിക്കണം, പുതിയ ഫിഷ് ലാൻഡിങ് സെന്ററുകൾ നിർമിക്കണം, മത്സ്യബന്ധനത്തെ ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കുംവിധമാവണം പദ്ധതി എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
പുനരധിവാസ കർമപദ്ധതി, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം, മത്സ്യത്തൊഴിലാളികൾക്കായുള്ള സംയോജിത മാനേജ്‌മെന്റ് പദ്ധതി എന്നിവയുടെ അടിസ്ഥാനത്തിൽ മത്സ്യബന്ധന മേഖലയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നടപടിവേണം. ഹാർബർ റോഡിന് സമാന്തരമായി റെയിൽവേ സംവിധാനം, പൊളിക്കുന്ന റിസോർട്ടുകൾക്ക് നഷ്ടപരിഹാരം, 10 കിലോമീറ്റർ ചുറ്റളവിൽ സാമൂഹികക്ഷേമ നടപടികൾ, എണ്ണച്ചോർച്ച പരിഹാര-സംവിധാനം, തുടങ്ങിയവ ഉറപ്പാക്കണം. ടെർമിനലിൽ സർവീസ് നടത്തുന്ന കപ്പലുകൾ മലിനീകരണ നിയന്ത്രണ മാർഗങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. സമിതിയുടെ ഹിയറിങ്ങിൽ നൽകിയ ഉറപ്പു പാലിക്കുന്നുണ്ടെന്ന് വ്യവസ്ഥചെയ്യണം, പരിസ്ഥിതി ആഘാത റിപ്പോർട്ട് ആറുമാസത്തിനിടെ വനം- പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം, താൽക്കാലിക റോഡിന്റെ കാര്യത്തിൽ മന്ത്രാലയം കൃത്യമായി പരിശോധനകൾ നടത്തി നടപടി സ്വീകരിക്കണം എന്നീ നിർദേശങ്ങളുമുണ്ട്. പദ്ധതി നടത്തിപ്പ് ഏറ്റെടുക്കുന്നവർക്ക് സർക്കാരുമായി ആലോചിച്ച് ടൂറിസം പാക്കേജുകൾക്ക് രൂപം നൽകാം. പൊതുജനങ്ങളുടെ അറിവിലേക്കായി കമ്പനി വിവരങ്ങൾ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തണം.
പദ്ധതി അനുമതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂർത്തിയായെന്നും വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉറപ്പായെന്നും പോർട്ട് ട്രസ്റ്റ് എംഡി എ എസ് സുരേഷ് ബാബു പറഞ്ഞു. ടെൻഡർ നടപടി ബുധനാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0 comments :
Post a Comment