മലപ്പുറം: നിലമ്പൂർ, വയനാട് വനമേഖലയിൽ മാവോയിസ്റ്റുകളെന്നു കരുതുന്ന സംഘം ആദിവാസികളെ ആകർഷിക്കുന്നത് പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന്റെ പേരിൽ. കഴിഞ്ഞദിവസം മരുത പഞ്ചായത്തിലെ വെണ്ടേക്കുംപൊട്ടിയിൽ നാല് വീടുകളിൽ ഇവർ നൽകിയ ലഘുലേഖകളിൽ പശ്ചിമഘട്ട സംരക്ഷണത്തിന് അണിനിരക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. മലയോരമേഖലകളിലെ ക്വാറി- ക്രഷർ യൂണിറ്റുകൾക്കെതിരെയും സംഘങ്ങൾ പ്രചാരണം നടത്തുന്നുണ്ട്.
ഉൾവനങ്ങളിൽ തമ്പടിക്കുന്ന സംഘം വനത്തോട് ചേർന്നുള്ള കോളനികളിലും ജനവാസകേന്ദ്രങ്ങളിലും പ്രത്യക്ഷപ്പെടുന്നതായും ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതായും വ്യക്തമായിട്ടുണ്ട്. ഇവർ മാവോയിസ്റ്റുകളാണെന്ന് പൊലീസും വനംവകുപ്പും സ്ഥിരീകരിച്ചിട്ടില്ല. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങളാണ് ഇവർ പ്രചരിക്കുന്നതെന്ന് ആദിവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആദിവാസി കോളനികൾ മാത്രം സന്ദർശിച്ചിരുന്ന ഇവർ വനത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളുമായും ഇപ്പോൾ ബന്ധം പുലർത്തുന്നുണ്ട്.
നേരത്തെ നിലമ്പൂർ, വയനാട് വനമേഖലയിൽ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അക്രമങ്ങൾക്കൊന്നും ഇവർ അടുത്തിടെവരെ തുനിഞ്ഞിരുന്നില്ല. ഒക്ടോബർ അവസാനവാരം കോഴിക്കോട് തൊട്ടിൽപ്പാലത്തെ ഗ്രാനൈറ്റ് ക്വാറിയിൽ സ്‌ഫോടനം നടത്തിയും കഴിഞ്ഞ വെള്ളിയാഴ്ച നിലമ്പർ പൂക്കോട്ടുപാടം കോളനിക്ക് സമീപം വനപാലകനുനേരെ വെടിയുതിർത്തുമാണ് ഇവർ ശക്തമായ സാന്നിധ്യം അറിയിച്ചത്. സംഘത്തിൽ എത്രപേരുണ്ടെന്നോ, എത്ര സംഘങ്ങളായാണ് സഞ്ചരിക്കുന്നതെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആദിവാസി കോളനികൾ സന്ദർശിച്ച് ഇവരുമായി ചങ്ങാത്തംകൂടി ആശയങ്ങൾക്കൊപ്പം നിർത്തുകയെന്നതാണ് ഇവരുടെ തന്ത്രം. പലപ്പോഴും ഇവർ കോളനികളിലെത്തി മടങ്ങിയശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസും പുറംലോകവും അറിയുന്നത്. ശത്രുക്കളല്ലെന്നും ആദിവാസികൾക്കുവേണ്ടിയാണ് ഞങ്ങളുടെ ജീവിതമെന്നുമാണ് ഇവർ ധരിപ്പിക്കുന്നത്.
കഴിഞ്ഞമാസം മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ആദിവാസി കോളനി, മുണ്ടക്കടവ്, ശങ്കരങ്കോട് മുഹമ്മദിന്റെ ചായക്കട, കരുളായി പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ നെടുങ്കയം പാണപ്പുഴ, മാഞ്ചീരി, അളയ്ക്കൽ, പുഞ്ചക്കൊല്ലി, ചെമ്പ്ര, മരുത കോളനികളിൽ മാവോയിസ്റ്റുകളെന്ന് കരുതുന്ന സംഘം എത്തിയിരുന്നു. നെടുങ്കയം പാണപ്പുഴ ക്യാമ്പ് ഷെഡിൽ ആദിവാസികൾക്കായി പഠനക്ലാസും നടത്തിയിരുന്നു.

0 comments :
Post a Comment