തിരു: തലസ്ഥാനജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ജില്ലയുടെ സ്വപ്‌നപദ്ധതി വിഴിഞ്ഞം തുറമുഖം, ഹൈക്കോടതി ബെഞ്ച്, ദേശീയപാത വികസനം, റെയിൽവേ വികസനം ഇവ അട്ടിമറിക്കുന്നതിനെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ 152-ാം ദിവസമായ വെള്ളിയാഴ്ച ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ബിജു ഉദ്ഘാടനം ചെയ്യും. മേനംകുളം ലോക്കലിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുക. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് സമരം.
തലസ്ഥാന ജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിന്റെ 151-ാം ദിനമായ വ്യാഴാഴ്ച ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ ഉദ്ഘാടനംചെയ്തു. സുനിൽ ബി എസ് അധ്യക്ഷനായി. വി ഗംഗാധരൻ നാടാർ, പോൾ, കോടാമല ശ്രീധരൻ എന്നിവർ സംസാരിച്ചു. ടി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

0 comments :
Post a Comment