പാലക്കാട്: വിവിധ സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. ആധാർ നിർബന്ധമാക്കരുതെന്ന സുപ്രിംകോടതിയുടെ ആവർത്തിച്ചുള്ള നിർദേശങ്ങൾ പോലും സർക്കാർ അവഗണിക്കുകയാണെന്ന് പ്ലീനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
ഒരുവിധ നിയമത്തിന്റെയും പിൻബലം ആധാറിനില്ല. യുഐഡി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ഈ ബില്ലിലെ വ്യവസ്ഥകൾ നിരാകരിക്കുന്നതാണ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ട്. ഗ്യാസ് സബ്‌സിഡിക്ക് ആധാർ-ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചിരിക്കയാണ്. അതിന് സമയപരിധിയും നിശ്ചയിച്ചു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനത്തിന് മാത്രമാണ് ഇതുവരെ ആധാർ കാർഡ് ലഭിച്ചത്. 52 കോടി പേർ എൻറോൾ ചെയ്തതായി അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവനാളുകൾക്കും കാർഡ് ലഭിച്ചിട്ടില്ല. ബാക്കിയുള്ളവരുടെ നിലയും അനിശ്ചിതത്വത്തിലാണ്. ഈ ഘട്ടത്തിൽ സബ്‌സിഡി, പെൻഷൻ, ക്ഷേമപദ്ധതി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നിർബന്ധമാക്കുന്നത് ന്യായീകരിക്കാനാവില്ല.
ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ സർക്കാർ നിഷ്‌കർഷിക്കുന്നു. സീറോ ബാലൻസ് അക്കൗണ്ടിനുപകരം പല ബാങ്കുകളും 500, 1000 രൂപ വരെ നിക്ഷേപം വാങ്ങിയാണ് എസ്ബി അക്കൗണ്ട് തുടങ്ങുന്നത്. സംസ്ഥാനത്തെ ക്ഷേമനിധി അംഗങ്ങളെയും പെൻഷൻകാരെയും സർക്കാർ തീരുമാനം ഏറെ വിഷമത്തിലാക്കി. കൈത്തൊഴിലാളി-വിദഗ്ധ തൊഴിലാളി ക്ഷേമനിധി, തയ്യൽ തൊഴിലാളി ക്ഷേമനിധി, ബാർബർ, അലക്ക്, വീട്ടുവേല, ഈറ്റ, പനമ്പ് തുടങ്ങിയ ചെറിയ ക്ഷേമപദ്ധതികൾ കംപ്യൂട്ടർവൽക്കരിച്ചിട്ടില്ല. ഇവർക്കും പുതിയ വ്യവസ്ഥ ബാധകമാക്കിയിരിക്കയാണ്. വിദ്യാർഥികൾക്ക് ലഭിക്കുന്ന ക്ഷേമനിധി സ്‌കോളർഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്റ് എന്നിവയും ആധാറുമായി ബന്ധപ്പെടുത്തും. 2014 ആഗസ്ത് മുതൽ റേഷൻ സബ്‌സിഡിയും ആധാർ അക്കൗണ്ടിലൂടെയാവും എന്നും സർക്കാർ പറയുന്നു. ആധാറിനെ കർഷകത്തൊഴിലാളി ക്ഷേമനിധിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഒരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല.
സബ്‌സിഡികൾ ഒഴിവാക്കി, എല്ലാം കമ്പോളശക്തികൾക്ക് വിട്ടുകൊടുക്കുക എന്ന നയത്തിന്റെ ഫലമായിട്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. നവ ഉദാരവൽക്കരണ നയങ്ങളുടെ പ്രത്യാഘാതമാണിത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുന്നതാണ് ഈ നയങ്ങൾ. ഇത്തരം നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എല്ലാവിഭാഗം ജനങ്ങളോടും പ്ലീനം അഭ്യർഥിച്ചു.

0 comments :
Post a Comment