Saturday, November 30, 2013

എൽഡിഎഫ് സമരം 153-ാം നാളിലേക്ക്

തിരു: തലസ്ഥാനജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ജില്ലയുടെ സ്വപ്‌ന പദ്ധതി വിഴിഞ്ഞം തുറമുഖം, ഹൈക്കോടതി ബെഞ്ച്, ദേശീയപാത വികസനം, റെയിൽവേ വികസനം ഇവ അട്ടിമറിക്കുന്നതിനെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം കൂടുതൽ ആവേശത്തിലേക്ക്. ജില്ലയിലെ ജനത ഏറ്റെടുത്ത സമരത്തിന്റെ 152-ാം ദിനത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ബിജു ഉദ്ഘാടനംചെയ്തു. ഡോ. എ നൂമാൻ  അധ്യക്ഷനായി.
    വി ഗംഗാധരൻ നാടാർ, വി ജയപ്രകാശ്, എസ് നാഗപ്പൻ, ലെനിൻ ലാൽ, ടി കെ ശ്രീനിവാസൻ നായർ, സുനിൽ ജോൺ, മോളി മെർലിൻ എന്നിവർ സംസാരിച്ചു. ഹരിപ്രസാദ് സ്വാഗതം പറഞ്ഞു. ശനിയാഴ്ച കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ എസ് വിനോദ്  ഉദ്ഘാടനംചെയ്യും. മേനംകുളം ലോക്കലിലെ   പ്രവർത്തകർ പങ്കെടുക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് സമരം.

0 comments :

Post a Comment