എൻ എസ് സജിത്
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്- ബിജെപി മുന്നണികൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് മതനിരപേക്ഷ-ജനാധിപത്യപാർടികൾ ശ്രമിക്കേണ്ടതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇരു പാർടികൾക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മതനിരപേക്ഷ-ജനാധിപത്യ പാർടികളുടെ പൊതുവേദിയിലേക്ക് കൂടുതൽ പാർടികൾ വരുമെന്നും കാരാട്ട് പറഞ്ഞു.
സിപിഐ എം സംസ്ഥാന പ്ലീനത്തിൽ സംബന്ധിക്കാനെത്തിയ പ്രകാശ് കാരാട്ട് ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിൽ നിന്ന്:
? ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു ദേശീയ ബദലിന്റെ സാധ്യത എന്തെല്ലാമാണ്.
നയങ്ങളെയും നിലപാടുകളെയും അടിസ്ഥാനമാക്കിയുള്ള ഒരു ബദലിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു ദേശീയ ബദലിനുള്ള സാധ്യത കുറവാണ്. ശക്തമായ ഒരു ബദൽ ദീർഘകാലമായുള്ള സമരങ്ങളിലൂടെ യാഥാർഥ്യമാവണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണെങ്കിൽ കൂടുതൽ മതനിരപേക്ഷ-ജനാധിപത്യ പാർടികൾ തെരഞ്ഞെടുപ്പിന് ശേഷം ഒരുമിക്കും. ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ബദലിനുള്ള സാധ്യതയും അപ്പോഴുണ്ടാവും.
? സിപിഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന് ഇങ്ങനെയൊരു ബദലിന് നേതൃത്വം നൽകാനാവുമോ.
ആര് നേതൃത്വം നൽകുന്നു എന്നതല്ല പ്രശ്‌നം. ഇടതുപക്ഷത്തിന് അങ്ങനെയൊരു സാഹചര്യത്തിൽ ഒരു ഉൽപ്രേരകമായി പ്രവർത്തിക്കാൻ കഴിയും. ബദലിനാവശ്യമായ മുൻകൈയെടുക്കാൻ ഇടതുപക്ഷത്തിന് സാധിക്കും. ഇടതുപക്ഷം നേതൃത്വം നൽകുന്ന പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും ഇത്തരമൊരു ബദൽ ലക്ഷ്യം വച്ചുള്ളതാണ്. അതുപോലെ തന്നെ വർഗീയതക്കെതിരെ അതിശക്തമായ മുന്നേറ്റത്തിന് കൂടുതൽ പാർടികളുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാൻ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിയും. ഒക്ടോബർ 30ന് ഡൽഹിയിൽ ഇടതുപക്ഷപാർടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതനിരപേക്ഷ പാർടികളുടെ ദേശീയ കൺവൻഷൻ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനനടപടിയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി ഉയർത്തുന്ന അപകടകരമായ സാഹചര്യത്തിനെതിരെ നിലകൊള്ളാൻ പ്രതിബദ്ധരായ നിരവധി മതനിരപേക്ഷ-ജനാധിപത്യ പാർടികളാണ് ഈ കൺവൻഷനിൽ അണിനിരന്നത്്.
? വൻ കോർപറേറ്റുകളുടെ സാമ്പത്തിക പിന്തുണയുള്ള കോൺഗ്രസും ബിജെപിയുമാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും മത്സരിക്കുന്നത്. ഇരുകൂട്ടർക്കുംവേണ്ടി തെരഞ്ഞെടുപ്പിൽ കോർപറേറ്റുകൾ പണമൊഴുക്കും. ദൂഷിതമായ ഈ തെരഞ്ഞെടുപ്പ് സാഹചര്യത്തെ ഇടതുപക്ഷത്തിന് എങ്ങനെയാണ് അതിജീവിക്കാനാവുക.
വൻകിടക്കാരുടെ പണമൊഴുക്കിൽ തെരഞ്ഞെടുപ്പ് രംഗം ദൂഷിതമാകുമെന്നതിൽ സംശയമില്ല. കള്ളപ്പണത്തിന്റെ വൻപ്രവാഹം ഉണ്ടാവും. ഇതുകൂടാതെ ബൂർഷ്വാപാർടികൾ ധനാഢ്യരായ സ്ഥാനാർഥികളെ മാത്രമേ രംഗത്തിറക്കൂ. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ച നടപടികൾക്ക് പരിമിതമായ ഗുണം മാത്രമേ സൃഷ്ടിക്കാനാവു. തീർച്ചയായും സിപിഐ എം പോലുള്ള പാർടികൾക്ക് ഈ അവസ്ഥ കാര്യമായ ബുദ്ധിമുട്ടുകളുണ്ടാക്കും. തെരഞ്ഞെടുപ്പിലെ ധനസ്വാധീനത്തെക്കുറിച്ച് ജനങ്ങളിൽഅവബോധം സൃഷ്ടിച്ചുകൊണ്ടു മാത്രമേ ഈ സ്ഥിതി മറികടക്കാനാവു.
? തെരഞ്ഞെടുപ്പിനുശേഷം തൂക്കുസഭയാണ് നിലവിൽ വരുന്നതെങ്കിൽ ഇടതുപക്ഷത്തിന്റെ മുൻഗണന എന്തായിരിക്കും.
അതേക്കുറിച്ച് കൃത്യമായി പറയാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടില്ല. ബിജെപിക്കും കോൺഗ്രസിനും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം സൃഷ്ടിക്കാനാവണം മതനിരപേക്ഷ-ജനാധിപത്യ പാർടികൾ ശ്രമിക്കേണ്ടത്.

0 comments :
Post a Comment