കൊല്ലം: വിൽപന നികുതി കുടിശ്ശികയെ തുടർന്ന് കശുവണ്ടി വികസന കോർപറേഷന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കോർപറേഷൻ 75 കോടിയാണ് വിൽപന നികുതിയിനത്തിൽ കുടിശ്ശിക വരുത്തിയത്.
ജില്ലാ ട്രഷറിയിലേതടക്കം ഒമ്പത് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. വിൽപന നികുതി കുടിശ്ശിക സംബന്ധിച്ച് നേരത്തെ പലതവണ നോട്ടീസ് നൽകിയെങ്കിലും ബാധ്യത തീർക്കാൻ കോർപറേഷൻ തയാറായിരുന്നില്ല. റവന്യൂ റിക്കവറി നടപടി ഒഴിവാക്കുന്നതിന് അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകിയിരുന്നു. ഇതിനിടെ നിയമാനുസൃത നടപടികളുടെ ഭാഗമായി ബാങ്കുകൾ റവന്യൂ റിക്കവറി നടത്താൻ തഹസിൽദാർ എം എച്ച് ഷാനവാസ്ഖാൻ ഉത്തരവായി.
2002 മുതലുള്ള വിൽപന നികുതി കുടിശ്ശികയാണ് കോർപറേഷൻ അടയ്ക്കാനുള്ളത്. തുക അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിനെതുടർന്ന് റവന്യു റിക്കവറി നടപടി സർക്കാർ ഉത്തരവിലൂടെ നേരത്തെ തടഞ്ഞിരുന്നു. എന്നാൽ, കുടിശ്ശിക സംബന്ധിച്ച കേസുകളിൽ റിക്കവറി നടപടികൾ അനുവദിച്ചുകൊണ്ട് സർക്കാർ അടുത്തിടെ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
അതേസമയം റിക്കവറി നടപടി ഒഴിവാക്കുന്നതിനുള്ള ശ്രമം കോർപറേഷൻ ആരംഭിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് കോർപറേഷന്റെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തെ തുടർന്നാണിത്. വിൽപന നികുതി കുടിശ്ശിക സംബന്ധിച്ച് അപ്പലേറ്റ് ട്രൈബ്യൂണലിൽ പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നാണ് കശുവണ്ടി വികസന കോർപറേഷൻ അധികൃതരുടെ ആവശ്യം.
അതിനിടെ കശുവണ്ടി വികസന കോർപറേഷന് തമിഴ്‌നാട് മർക്കന്റയിൽ ബാങ്കിൽ നിന്ന് ലഭിക്കാനുള്ള 76 ലക്ഷത്തിനായി അത്രയും തുകക്കുള്ള ജംഗമ വസ്തുക്കൾ ജില്ലാ കോടതി ഉത്തരവിൽ ജപ്തി ചെയ്തു.
കോർപറേഷൻ ലിമിറ്റഡും അഫ്രക്കോ കമ്പനിയുമായുള്ള 1997 ലെ കരാർ പ്രകാരം ഇറക്കുമതി ചെയ്ത തോട്ടണ്ടിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മർക്കന്റയിൽ ബാങ്കിൻെറ കൊല്ലം ശാഖയിൽ നിന്ന് കോടതിയുടെ അനുമതിയില്ലാതെ അഫ്രക്കോ തുക പിൻവലിച്ചതിനെതുടർന്നാണ് കേസ് ഫയൽ ചെയ്തതെന്ന് എംഡി കെ എ രതീഷ് അറിയിച്ചു.

0 comments :
Post a Comment