Tuesday, November 26, 2013

എസ്ബിടി-ജെപിഎൽ ക്രിക്കറ്റിന് ഇന്നു തുടക്കം

തിരു: സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും സംസ്ഥാനത്തെ മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ അണിനിരക്കുന്ന എസ്ബിടി- ജെപിഎൽ ക്രിക്കറ്റ് ടൂർണമെന്റിന് ബുധനാഴ്ച അരങ്ങുണരും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി വൈകിട്ട് 4.30ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ ജെപിഎൽ ലോഗോ പ്രകാശനം ചെയ്യുന്നതോടൊപ്പം ബാറ്റുചെയ്ത് ടൂർണമെന്റിന് ആരംഭംകുറിക്കും. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കേന്ദ്ര മന്ത്രി ശശി തരൂരാണ് ഔദ്യോഗികമായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുക.
സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും ട്രാൻസ്‌പോർട്ട് കമീഷണർ ഋഷിരാജ് സിങ്ങും അണിനിരക്കുന്ന സെലിബ്രിറ്റി ടീമും ആതിഥേയരായ തിരുവനന്തപുരം പ്രസ്‌ക്ലബ് ടീമും തമ്മിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഏറ്റുമുട്ടും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കേസരി- കെഎൻഎഫ് ടീമുകളും മൂന്നിന് പ്രസ്‌ക്ലബ്- സീനിയർ ജേർണലിസ്റ്റ് ടീമുകളും മത്സരിക്കും. മന്ത്രി വി എസ് ശിവകുമാറാണ് മുഖ്യാതിഥി.

0 comments :

Post a Comment