പി വിജയൻ
കോഴിക്കോട്: ചക്കിട്ടപാറ ഇരുമ്പയിര് ഖനനപ്രശ്‌നത്തിൽ യുഡിഎഫും മാധ്യമങ്ങളും പയറ്റുന്നത് ലാവ്‌ലിൻ കേസിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രയോഗിച്ച കുതന്ത്രങ്ങൾ തന്നെ. മുൻമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എളമരം കരീമിനെതിരെ ഇല്ലാക്കഥ പരത്തി സംശയത്തിന്റെ മുനയിൽ നിർത്താനാണ് ശ്രമം. അച്ചടി- ദൃശ്യ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചാരണം.
ലാവ്‌ലിൻ കേസിൽ പിണറായി പണം കൈപ്പറ്റുന്നത് കണ്ടു എന്നുപറഞ്ഞാണ് ദീപക്കുമാർ എന്നയാളെ രംഗത്തിറക്കിയിരുന്നത്. ഇതേറ്റുപിടിച്ച് മാധ്യമങ്ങൾ നടത്തിയ ദുഷ്പ്രചാരണം കേരളത്തെ ഏറെനാൾ മലിനമാക്കി. സിബിഐ നിരവധി തവണ അന്വേഷണം നടത്തിയെങ്കിലും പിണറായി അനധികൃതമായി എന്തെങ്കിലും കൈപ്പറ്റിയതായി കണ്ടെത്തിയില്ല. ഇക്കാര്യം വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ടും നൽകി. ദുരാരോപണവുമായി ദീപക്കുമാർ ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനവും മാധ്യമ കള്ളപ്രചാരണവും സിബിഐ വീണ്ടും അന്വേഷിച്ചു. ഇവയിലും തരിമ്പും സത്യമില്ലെന്ന് കണ്ടെത്തി.
സമാനമായ കള്ളപ്രചാരണത്തിനാണ് കേരളം വീണ്ടും സാക്ഷ്യം വഹിക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായ ചക്കിട്ടപാറ മലനിരയിൽ ഇരുമ്പയിര് ഖനനത്തിന് വ്യവസായ മന്ത്രിയായിരിക്കെ എളമരം കരീം അനുമതി നൽകിയെന്നായിരുന്നു പ്രചാരണം. സിപിഐ എം പ്ലീനം നടക്കുമ്പോൾ കള്ളവാർത്തകൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാനായിരുന്നു മാധ്യമ സിൻഡിക്കേറ്റിന്റെ രംഗപ്രവേശം. ഇതിനായാണ് ക്രിമിനൽ പശ്ചാത്തലമുള്ള സുബൈറിനെ ആഘോഷപൂർവം രംഗത്തിറക്കിയത്.
ഖനനത്തിന് അനുമതി നൽകിയത് കേന്ദ്ര സർക്കാരാണെന്ന കാര്യം മറച്ചുവച്ചാണ് പ്രചാരണകോലാഹലം. കേന്ദ്ര അനുമതിക്ക്‌ശേഷം കർണാടകയിലെ കമ്പനിക്ക് സർവേ നടത്താൻ അംഗീകാരം നൽകിയത് യുഡിഎഫ് സർക്കാരാണെന്നതും മാധ്യമങ്ങൾ മൂടിവെച്ചു. 2013 മാർച്ചിൽ മുഖ്യമന്ത്രിയുടെ ക്യാബിനിൽ ചേർന്ന യോഗമാണ് സർവേക്ക് അനുമതി നൽകിയത്.
സുബൈർ നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നത്. ഇത് പൊടിപ്പും തൊങ്ങലും ചേർത്ത് വിഭ്രമജനകമായി അവതരിപ്പിക്കുകയാണ് മാധ്യമങ്ങൾ. കരീമിനുവേണ്ടി അദ്ദേഹത്തിന്റെ ബന്ധു ഖനന മാഫിയയിൽനിന്ന് പണം വാങ്ങിയെന്ന് മുമ്പ് ഒരു ചാനലിലൂടെ സുബൈർ തട്ടിവിട്ടതാണ്. അന്ന് വേരുപിടിക്കാതെ പോയ ആരോപണമാണ് മാസങ്ങൾ പിന്നിട്ടപ്പോൾ ആവർത്തിക്കുന്നത്.
വ്യവസായ മന്ത്രിയെന്ന നിലയിൽ കരീമിന്റെ പ്രവർത്തനം മാതൃകപരമായിരുന്നുവെന്നത് കക്ഷിരാഷ്ട്രീയ ഭേദമന്യെ സകലരും വിലയിരുത്തുന്നു. നഷ്ടത്തിന്റെ പേരുപറഞ്ഞ് യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ ഒന്നൊന്നായി തുറക്കാനായത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം മൂലമാണ്. കേരളം കണ്ട മികച്ച വ്യവസായ മന്ത്രിയെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണിക്കുപോലും പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്ത പൊതുവേദിയിൽപോലും ഇക്കാര്യം ആന്റണി വ്യക്തമാക്കി. പിണറായിയെ കള്ളക്കേസിൽ കുടുക്കാൻ നടത്തിയ നീക്കം പോലെ പൊളിയുന്നതാണ് ഈ നിറം പിടിപ്പിച്ച നുണയും.

0 comments :
Post a Comment