കോഴിക്കോട്: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ എം ടി സുബൈർ ചാനലുകളിലൂടെ മുൻ വ്യവസായമന്ത്രി എളമരം കരീമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം ജില്ലാകമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ നിർദേശത്തോടെയും അറിവോടെയുമാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ സഹോദരനായ സുബൈർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ ഉപയോഗിച്ച് എളമരം കരീമിനെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തിയാണ്. ആരോപണം പിൻവലിച്ച് സുബൈർ മാപ്പുപറയണം.
വൈലത്തൂർ പെൺവാണിഭക്കേസിലെ മൂന്നാം പ്രതിയായിരുന്നു കാരശേരി വലിയപറമ്പ് സ്വദേശിയായ സുബൈർ. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് ലക്ഷങ്ങൾ നൽകിയാണ് കേസ് ഒതുക്കിയത്. മുക്കം ഐഷാ നിവാസിൽ സുശീല രഘുനാഥിനോട് ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ച കേസിൽ ജയിലിലായ സുബൈറിനെ നേതൃത്വം ഇടപെട്ടാണ് രക്ഷിച്ചത്.
മാവൂർ യൂക്കോ ബാങ്ക് ഉൾപ്പെടെ ഏഴു ബാങ്കുകളിൽനിന്ന് ഒരുകോടിയിലേറെ രൂപ പ്രമാണത്തിൽ കൃത്രിമം കാണിച്ച് കബളിപ്പിച്ച കേസിലും സുബൈർ പ്രതിയാണ്. ഇതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർരും നടപടി നേരിട്ടു. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, എസ്ബിഐ എന്നീ ബാങ്കുകളിൽനിന്നും സുബൈർ വാഹന വായ്പയെടുത്തിരുന്നു. ഇതിന് ശേഷം വാഹനം വിൽക്കുകയും ബാങ്കിൽ പണമടയ്ക്കാത്തതിന്റെ പേരിൽ പ്രവർത്തകരിൽ ചിലർ ജയിലിലാവുകയുമുണ്ടായി. ഇതിലും കോൺഗ്രസ് നേതൃത്വം ഇടപെട്ടു.
അയൽവാസിയും സുഹൃത്തുമായ വിദേശ മലയാളി സുബൈറിന് പണം കടമായി നൽകിയിരുന്നു. ഇത് തിരിച്ചുചോദിച്ചപ്പോൾ ഭാര്യയെ പീഡിപ്പിച്ചു എന്ന കള്ളക്കേസുണ്ടാക്കി സുഹൃത്തിനെ ബ്ലാക്ക്‌മെയിൽ ചെയ്തും പണം തട്ടി. മുക്കത്തെ കച്ചവട സ്ഥാപനത്തിൽനിന്ന് സാധനം കടംവാങ്ങി വണ്ടിച്ചെക്ക് കൊടുത്ത കേസിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
സമീപകാലത്ത് കേരളം കണ്ട ഏറ്റവും മികച്ച വ്യവസായ മന്ത്രിയാണ് എളമരം കരീമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പോലും സാക്ഷ്യപ്പെടുത്തിയതാണ്. യുഡിഎഫിനെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രക്ഷിക്കാനുള്ള കച്ചിത്തുരുമ്പായാണ് സുബൈറിനെ യുഡിഎഫ് ഉപയോഗിക്കുന്നതെന്നും ജോർജ് എം തോമസ് പറഞ്ഞു.
സിപിഐ എം തിരുവമ്പാടി ഏരിയാ ആക്ടിങ് സെക്രട്ടറി വി കെ വിനോദ്, കാരശേരി സൗത്ത് ലോക്കൽ സെക്രട്ടറി കെ പി ഷാജി, തട്ടിപ്പിനിരയായ മുക്കത്തെ വ്യാപാരി നാസർ കൊളായി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

0 comments :
Post a Comment