സാജൻ എവുജിൻ
ന്യൂഡൽഹി: രാജ്യത്തെ കോർപറേറ്റ് മാധ്യമങ്ങൾ ഒന്നടങ്കം ബിജെപി പക്ഷത്തേക്ക്. ബിജെപി പ്രധാനമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ച നരേന്ദ്രമോഡിയെ അമാനുഷിക കഴിവുള്ള നേതാവായി ചിത്രീകരിക്കാൻ ഈ മാധ്യമങ്ങൾ മത്സരിക്കുകയാണ്. സാമ്പത്തികമാന്ദ്യത്തിൽനിന്ന് ഇന്ത്യയെ കരകയറ്റാൻ മോഡിക്കു കഴിയുമെന്നാണ് ഒടുവിലത്തെ പ്രചാരണം. ഓഹരിവിപണിയിൽ മുന്നേറ്റം ഉണ്ടാകണമെങ്കിൽ ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്തെങ്കിലും ബിജെപി വിജയിക്കണമെന്നും കോർപറേറ്റ് മാധ്യമങ്ങൾ പ്രവചിക്കുന്നു.
നേരത്തെ കോൺഗ്രസിനെ പിന്താങ്ങിയിരുന്ന കോർപറേറ്റ് മാധ്യമങ്ങൾപോലും ഇപ്പോൾ അവരെ കൈവിട്ടു. കോർപറേറ്റുകളുടെയും വൻകിട ബിസിനസുകാരുടെയും പാർടിയാണ് ബിജെപിയെന്ന വസ്തുതയ്ക്ക് ഇത് അടിവരയിടുന്നു. ഉദാരവൽക്കരണം കൂടുതൽ വേഗത്തിലാക്കാൻ നരേന്ദ്രമോഡി പ്രധാനമന്ത്രിയായി വരണമെന്നും ഈ മാധ്യമങ്ങൾ വാദിക്കുന്നു. ദേശീയതൊഴിലുറപ്പ് പദ്ധതി, ഉച്ചഭക്ഷണ പരിപാടി, തൊഴിലാളിക്ഷേമ പദ്ധതികൾ എന്നിവ സമ്പദ്ഘടനയെ തളർത്തുമെന്നും അതിൽനിന്നെല്ലാം സർക്കാർ പിൻവാങ്ങണമെന്നും കോർപറേറ്റ് മാധ്യമങ്ങളിലെ പംക്തി എഴുത്തുകാർ വാദിക്കുന്നു. സർക്കാരിന്റെ പ്രവർത്തനം പരിമിതമായ മേഖലകളിലാക്കുക എന്ന മോഡിയുടെ നയമാണ് വേണ്ടത്. വ്യവസായികൾക്ക് സൗകര്യമൊരുക്കാൻമാത്രമാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്. മറ്റ് കാര്യങ്ങളിൽ ഇടപെടേണ്ടതില്ല. അമേരിക്കയിലും യൂറോപ്പിലും ഈ നയത്തിൽ പുതുമയില്ല. എന്നാൽ, ഇന്ത്യയിൽ ഇത് ധീരമായ നിലപാടാണ്- കോർപറേറ്റുകൾക്ക് ഭൂമി അനുവദിക്കുന്നതിൽമാത്രം ബദ്ധശ്രദ്ധനായ മോഡിയുടെ പ്രവർത്തനശൈലിയെ മാധ്യമങ്ങൾ ഇങ്ങനെ വാഴ്ത്തുന്നു.
2ജി അഴിമതിയും കൽക്കരിപ്പാടം കുംഭകോണവും വെളിപ്പെട്ടതോടെ പരിഭ്രമിച്ചെങ്കിലും ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ നടപടികൾ വീണ്ടും ശക്തമാക്കാൻ കോൺഗ്രസിനുള്ളിൽ സമ്മർദം ശക്തമാണ്. കോർപറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസ്, വിദേശബാങ്കുകൾക്ക് ഇന്ത്യയിൽ യഥേഷ്ടം പ്രവർത്തിക്കാനുള്ള അനുമതി എന്നിവയ്ക്കുള്ള നീക്കം സജീവം. ഇതിനോട് കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന എതിർപ്പ് ഇല്ലാതാക്കലും ലക്ഷ്യമിട്ടാണ് മാധ്യമങ്ങളുടെ പ്രചാരണം.
2ജി വിതരണം സുപ്രീംകോടതി റദ്ദാക്കുകയും കോർപറേറ്റ് സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരടക്കം കേസിൽ കുടുങ്ങുകയുംചെയ്തു. കൽക്കരിപ്പാടം കേസിൽ കുമാർമംഗലം ബിർലയും പ്രതിയായി. ഇതെല്ലാം കോർപറേറ്റുകളെ പ്രകോപിപ്പിച്ചു. പക്ഷേ, അഴിമതിക്കെതിരായ നടപടികൾ മൻമോഹൻസിങ് സർക്കാർ സ്വയം സ്വീകരിച്ചതല്ല. ജനകീയപ്രക്ഷോഭത്തിന്റെ ഫലമായി നിൽക്കക്കള്ളിയില്ലാതെ വേണ്ടിവന്നതാണ്.

0 comments :
Post a Comment