വി ബി പരമേശ്വരൻ
ബിക്കാനീർ(രാജസ്ഥാൻ): രജ്പുത്ത് രാജവംശത്തിന്റെ ആസ്ഥാനമായ ബിക്കാനീറിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പം ഗോപാൽ ഗെലോട്ടിന്റെ ചിത്രമുള്ള പോസ്റ്റർ കണ്ടത്. രാജസ്ഥാനിൽ പോസ്റ്ററുകളും ചുവരെഴുത്തുകളും അപൂർവമായതുകൊണ്ടാണ് ഇത് ശ്രദ്ധിച്ചത്. യാത്രയ്ക്കിടെ മറ്റൊരു ഫഌക്‌സ്‌ബോർഡും കാണാനായി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ വസുന്ധരരാജ സിന്ധ്യക്കൊപ്പം നിൽക്കുന്ന സിധികുമാരിദേവിയുടെ ചിത്രമായിരുന്നു അത്. അതായത് ബിക്കാനീർ ഈസ്റ്റ് മണ്ഡലത്തിൽ ബിക്കാനീർ രാജകുടുംബാംഗമായ സിധികുമാരിയും കോൺഗ്രസിലെ ഗോപാൽ ഗെലോട്ടും തമ്മിലാണ് മത്സരമെന്നർഥം.
കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ബിജെപി സ്ഥാനാർഥി സിധികുമാരിയുടെ വലംകൈയായിരുന്നു ഗോപാൽ ഗെലോട്ട്. ആർഎസ്എസിന്റെ സജീവപ്രവർത്തകനും ബിജെപിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു. എന്നാൽ, സിധികുമാരിയുടെ ഉയർച്ചയോടെ രാഷ്ട്രീയഭാവിയില്ലെന്ന് മനസ്സിലാക്കിയ ഗോപാൽ ഗെലോട്ട് അവരുമായി ഇടഞ്ഞു. മതനിരപേക്ഷ കക്ഷിയെന്ന് അഭിമാനിക്കുന്ന കോൺഗ്രസാകട്ടെ ഈ ആർഎസ്എസ്‌കാരനെ ഒരു മടിയും കൂടാതെ സ്ഥാനാർഥിയാക്കുകയും ചെയ്തു. മുഖ്യമന്ത്രി അശോക്‌ഗെലോട്ട് തന്നെയാണ് ഇയാൾക്ക് സീറ്റ് നൽകിയതെന്ന് തീരുമാനത്തിൽ അമർഷമുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നു.
ഗോപാൽഗെലോട്ടിന് പുറമെ ആർഎസ്എസ് പാരമ്പര്യമുള്ള ഗോവിന്ദ്‌റാം മെഗ്‌വാലിനും കോൺഗ്രസ് സീറ്റ് നൽകി. കാജുവാലയിലാണ് ഇയാൾക്ക് സീറ്റ് നൽകിയത്. 2003ൽ ബിജെപി ടിക്കറ്റിൽ ജയിച്ചയാളാണ് ഗോവിന്ദ്‌റാം. ബിജെപി ടിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് ഗോവിന്ദ്‌റാം കോൺഗ്രസിലേക്ക് ചേക്കേറിയത്.
വിശ്വഹിന്ദു പരിഷത്തിന്റെ കേന്ദ്രീയ മാർഗനിർദേശക് മണ്ഡൽ അംഗം കൂടിയായ ആചാര്യ ധർമേന്ദ്രയുടെ മരുമകൾക്കും കോൺഗ്രസ് സീറ്റ് നൽകി. കോൺഗ്രസ് സ്ഥാനാർഥിയാകുന്നതുവരെ ബിജെപിയുടെ വക്താവായിരുന്നു അർച്ചന ശർമ. ഏതായാലും മരുമകൾക്ക് സീറ്റ് നൽകിയതോടെ വിഎച്ച്പി ആചാര്യൻ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും അശോക് ഗെലോട്ടിനെയും വാനോളം പുകഴ്ത്തി.
രാജസ്ഥാനിൽ ബിജെപിയെ തോൽപ്പിക്കാൻ കൂടുതൽ ശക്തമായ മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനല്ല കോൺഗ്രസ് ശ്രമിക്കുന്നത്. സംഘപരിവാർ നേതാക്കൾക്ക് സീറ്റ് നൽകി ബിജെപിയെ തോൽപ്പിക്കാമെന്ന കണക്കുകൂട്ടലാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. കോൺഗ്രസിന്റെ കാവിവൽക്കരണമാണ് ഇതിന്റെ ഫലമെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ സമ്മതിക്കുന്നു. മതനിരപേക്ഷതയുടെ കാര്യത്തിലും കോൺഗ്രസ് ഇപ്പോൾ ബിജെപിക്കൊപ്പം പോകുകയാണെന്ന് ബിക്കാനീർ സൂചിപ്പിക്കുന്നു. ഗുജറാത്തിൽ ബിജെപി കെട്ടിപ്പടുത്ത ശങ്കർസിങ്ങ് വഗേലയെ കൂടെ നിർത്തിയിട്ടും നരേന്ദ്രമോഡിയെ തളയ്ക്കാൻ കഴിയാത്ത കോൺഗ്രസ് ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് വ്യക്തം.

0 comments :
Post a Comment