കൊച്ചി: വധശിക്ഷ ഭരണകൂടത്തിന്റെ കൊലയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്ന് വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ ബഹുജനാഭിപ്രായം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി കെ രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രവും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച 'വധശിക്ഷ നിർത്തലാക്കുക' എന്ന സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു എസ് രാമചന്ദ്രൻപിള്ള.
പകരത്തിന് പകരമെന്ന ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ വധശിക്ഷ നടപ്പാക്കുന്നത് ഭരണകൂടത്തിന്റെ കൊലയാണ്. വധശിക്ഷ മാനുഷികമൂല്യങ്ങൾക്ക് എതിരും പ്രാകൃതവുമാണ്. ഇക്കാര്യത്തിൽ പൊലീസിനും സാക്ഷികൾക്കും കോടതികൾക്കും തെറ്റുപറ്റും. എന്നാൽ തിരുത്താൻ അവസരമുണ്ടാകാറില്ല. വധശിക്ഷ വിധിച്ചാലും അത് നടപ്പാക്കുന്നതിന് വർഷങ്ങളുടെ കാത്തിരിപ്പും ക്രൂരമാണ്. ആരാച്ചാർമാരെ മഹത്വവൽക്കരിക്കുന്നതിനു പകരം കുറ്റകൃത്യങ്ങളും കുറ്റവാളികളെയും വർധിപ്പിക്കുന്ന സമൂഹത്തെയാണ് മാറ്റേണ്ടതെന്ന് കാൾമാർക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റങ്ങളും കുറ്റവാളികളും വർധിക്കാൻ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കുറ്റങ്ങൾ കുറയ്ക്കാനും കൂട്ടാനും ഇത് ഇടയാക്കുന്നു. തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് കുറ്റവാളികൾ വർധിക്കാൻ കാരണം. ഭരണക്കാരുടെ സമ്പന്നവർഗ പക്ഷപാതം പലപ്പോഴും പാവപ്പെട്ടവരെ ശിക്ഷക്കിരയാക്കുന്നു. ബിഹാറിലും ആന്ധ്രയിലും നിരവധി കർഷകരും തൊഴിലാളികളും കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഭൂപ്രഭുക്കാളാരും ശിക്ഷിക്കപ്പെട്ടില്ല.
രാജ്യത്ത് ആദ്യമായി വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കേന്ദ്രകമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. രാഷ്ട്രീയ, പ്രാദേശിക, മത, ഭാഷാ പരിഗണനയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത്. രാജീവ് ഗാന്ധിവധത്തിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ചെങ്കിലും തമിഴ്‌നാട്ടിലെ പ്രതിഷേധത്തെത്തുടർന്ന് നടപ്പാക്കിയിട്ടില്ല. സിക്കുകാരുടെ എതിർപ്പിനെത്തുടർന്ന് ബിയാന്ത് സിങ് വധക്കേസിലെ പ്രതികളുടെ വധശിക്ഷയും നടപ്പായില്ല. എന്നാൽ പാർലമെന്റ് ആക്രമണക്കേസിലെ അഫ്‌സൽ ഗുരുവിനെ പെട്ടെന്ന് വധിച്ചു. കേന്ദ്രസർക്കാർ അസാധാരണ ധൃതികാണിച്ച് അഫ്‌സലിനുള്ള ശിക്ഷ നടപ്പാക്കി. നടപടിക്രമങ്ങളൊന്നും ഇക്കാര്യത്തിൽ പാലിച്ചില്ല.
ഭാവിയിൽ മറ്റുള്ളവർ കുറ്റം ചെയ്യാതിരിക്കുന്നതിന് ഇപ്പോഴുള്ളവരെ വധിക്കുന്നത് യുക്തിരഹിതമാണ്. കുറ്റം സമ്മതിപ്പിക്കാൻ ചില രാജ്യങ്ങളിൽ പൊലീസ് വധശിക്ഷ നൽകുമെന്ന് ഭീഷണിപ്പെടുത്താറുണ്ട്. അമേരിക്കയിൽ വധശിക്ഷ നിരോധിച്ച സംസ്ഥാനങ്ങളേക്കാൾ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും കൂടുതലാണ് നിരോധിക്കാത്ത സംസ്ഥാനങ്ങളിലെന്നാണ് റിപ്പോർട്ട്. ലോകത്ത് 141 രാജ്യങ്ങളിൽ വധശിക്ഷ നിരോധിച്ചു. ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യയിലും ചൈനയിലും വധശിക്ഷ നിരോധിച്ചിട്ടില്ലെന്നും എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സെമിനാർ ഉദ്ഘാടനംചെയ്തു. അഡ്വ. കെ രാംകുമാർ, ഡോ. എൻ കെ ജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ പ്രസിഡന്റ് അഡ്വ. സി പി സുധാകരപ്രസാദ് യോഗത്തിൽ അധ്യക്ഷനായി. ടി കെ രാമകൃഷ്ണൻ സാംസ്‌കാരികകേന്ദ്രം സെക്രട്ടറി സി എൻ മോഹനൻ സ്വാഗതവും എഐഎൽയു സെക്രട്ടറി എൻ മനോജ്കുമാർ നന്ദിയും പറഞ്ഞു.

0 comments :
Post a Comment