കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തിൽ ഇരുമ്പയിര് ഖനനത്തിന് എംഎസ്പിഎൽ കമ്പനിക്ക് അംഗീകാരം നൽകി എന്ന് മുൻ വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ഉയർന്ന ആരോപണം വസ്തുതാവിരുദ്ധവും ദുരുപദിഷ്ടവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഖനനത്തിന് അംഗീകാരം നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് ചക്കിട്ടപാറ പഞ്ചായത്തിലെ പേരാമ്പ്ര എസ്റ്റേറ്റിൽ സർവേയ്ക്കുള്ള ശ്രമം നടന്നത്. സിപിഐ എമ്മും പഞ്ചായത്ത് ഭരണസമിതിയും നേതൃത്വം നൽകി സർവേ നടപടികൾ നിർത്തിവയ്പിക്കുകയാണുണ്ടായത്. ഈ പ്രശ്‌നത്തിൽ സർവകക്ഷി സമിതിയും രംഗത്തുവന്നു. ഖനനത്തിനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയാൻ സിപിഐ എം മുൻപന്തിയിലുണ്ടാവും.
എളമരം കരീമിനെതിരെ ഒരു സംഘം നടത്തുന്ന ഗൂഢാലോചനയുടെ സൃഷ്ടിയാണ് ഇത്തരം ആക്ഷേപങ്ങൾ. ഇവയുടെ നിജസ്ഥിതി മനസ്സിലാക്കി കള്ള പ്രചാരവേല തള്ളിക്കളയാൻ സിപിഐ എം അഭ്യർഥിച്ചു.
രാഷ്ട്രീയ ലക്ഷ്യംവച്ച് തൽപ്പരകക്ഷികൾ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിനെതിരായി നടത്തുന്ന നെറികെട്ട പ്രചാരണം അവസാനിപ്പിക്കണം. കള്ള പ്രചാരണത്തിൽ ജനം വഞ്ചിതരാവരുതെന്നും സിപിഐ എം അഭ്യർഥിച്ചു.

0 comments :
Post a Comment