പാലക്കാട്: കോൺഗ്രസിന്റെ ദുർഭരണത്തിനും ബിജെപിയുടെ വർഗീയതയ്ക്കുമെതിരെ കേരളത്തിൽ മതനിരപേക്ഷ-ജനാധിപത്യ പാർടികളുടെ കൂട്ടായ്മ ശക്തമാക്കാൻ സിപിഐ എം നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോൺഗ്രസിനും ബിജെപിക്കുമെതിരെ അതിശക്തമായ സമരങ്ങൾക്കാണ് സിപിഐ എമ്മും ഇടതുപക്ഷപാർടികളും കേരളത്തിൽ നേതൃത്വം നൽകുന്നത്. ആർഎസ്എസ്സിന്റെയും മുസ്ലിം തീവ്രവാദികളുടെയും ആക്രമണത്തിൽ സിപിഐ എമ്മിന്റെ നിരവധി പ്രവർത്തകർ രക്തസാക്ഷികളായി. കോൺഗ്രസിനും ബിജെപിക്കുമെതിരെ അതിശക്തവും നിരന്തരവുമായ സമരങ്ങൾ നടത്താൻ സിപിഐ എമ്മിന് കഴിയുമെന്നതിൽ തർക്കമില്ല- കാരാട്ട് പറഞ്ഞു. സംസ്ഥാന പ്ലീനത്തിന് സമാപനം കുറിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ലക്ഷങ്ങൾ അണിനിരന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
ബദൽ നയങ്ങൾക്കായുള്ള പോരാട്ടം ശക്തമാവുന്ന സാഹചര്യത്തിൽ നടന്ന പ്ലീനം പാർടിയെ സംഘടനാപരമായി കൂടുതൽ ശക്തമാക്കാനും സമരസജ്ജമാക്കാനുമുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടത്. കോൺഗ്രസ് നയിക്കുന്ന യുപിഎ സർക്കാർ രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും കർഷകത്തൊഴിലാളികളെയും വിദ്യാർഥികളെയും ദ്രോഹിക്കുന്ന നയങ്ങൾ കൈക്കൊള്ളുമ്പോൾ അതിനെതിരെയുള്ള സമരത്തിന്റെ മുന്നണിയിലുള്ളത് സിപിഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷ പാർടികളാണ്. ഒമ്പതര വർഷമായി യുപിഎ സർക്കാർ അടിച്ചേൽപ്പിക്കുന്ന നയങ്ങൾ മൂലം മുമ്പെങ്ങുമില്ലാത്ത വിധം വിലക്കയറ്റം രൂക്ഷമായി. ജനങ്ങളുടെ ജീവനോപാധികളും സമ്പാദ്യങ്ങളും നഷ്ടമാവുകയാണ്. കടക്കെണി മൂലം ലക്ഷക്കണക്കിന് കർഷകർ ആത്മഹത്യചെയ്തു. ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ലജ്ജാകരമായ അഴിമതികളാണ് വെളിച്ചത്തുവരുന്നത്.
കോൺഗ്രസിന്റെ ദുർഭരണത്തിന് ബദൽ തങ്ങളാണെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്ന നരേന്ദ്രമോഡിക്ക് വൻകോർപറേറ്റുകളുടെ പിന്തുണയുണ്ട്. വൻകിടക്കാരെയും കോർപറേറ്റുകളെയും ആരാണ് ഏറ്റവും നന്നായി സേവിക്കുക എന്ന കാര്യത്തിലാണ് കോൺഗ്രസും ബിജെപിയും മത്സരിക്കുന്നത്. കോർപറേറ്റുകളെ രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കാൻ സാഹചര്യമൊരുക്കുന്ന പാർടികളാണ് ഇവ രണ്ടും.
നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രംഗത്തിറക്കിയ ആർഎസ്എസ്സിന്റെ ലക്ഷ്യം ജനങ്ങളെ വർഗീയവൽക്കരിക്കലാണ്. താനൊരു ഹിന്ദു ദേശീയവാദിയാണെന്നാണ് നരേന്ദ്രമോഡി പറയുന്നത്. എന്നാൽ ഇത് രാജ്യത്തിന്റെ ദേശീയതയെ ഛിന്നഭിന്നമാക്കുന്നതിലാണ് എത്തുക. അരലക്ഷത്തോളം മുസ്ലിങ്ങൾ അഭയാർഥികളാവാനിടയായ മുസഫർ നഗർ കലാപത്തിന് കാരണക്കാരായ എംഎൽഎമാരെ ആഗ്രയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ നരേന്ദ്രമോഡി പ്രത്യേകമായി ആദരിച്ചു. ഇത്തരം വർഗീയതയാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. ദുർനയങ്ങൾ മൂലം ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട കോൺഗ്രസിനെ ബിജെപിയുടെ വർഗീയതയെ പ്രതിരോധിക്കാനാവില്ല. ഇടതുപക്ഷത്തിന് മാത്രമേ വിശ്വാസ്യയോഗ്യമായി ബിജെപിയെ എതിർക്കാനാവു- കാരാട്ട് പറഞ്ഞു.

0 comments :
Post a Comment