ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്‌സണായി സിപിഐ എമ്മിലെ പി സുബൈദയെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 33ൽ 29 അംഗങ്ങൾ വോട്ട് ചെയ്തു. സുബൈദക്ക് 16ഉം കോൺഗ്രസിലെ റാണി ജോസിന് 12 വോട്ടും ലഭിച്ചു. യുഡിഎഫ് അനുകൂല കൗൺസിലർ വി കെ മോഹനന്റെ വോട്ട് അസാധുവായി. നാല് ബിജെപി അംഗങ്ങൾ പങ്കെടുത്തില്ല.
സുബൈദക്ക് റിട്ടേണിങ് ഓഫീസർ ബി എസ് രേണുകാദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാനായി വ്യാഴാഴ്ച തെരഞ്ഞെടുക്കപ്പെട്ട സി ശ്രീകുമാരന്, സുബൈദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി സുബൈദ സിപിഐ എം ഒറ്റപ്പാലം ലോക്കൽകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമാണ്.
യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണമായിരുന്നു ഒറ്റപ്പാലത്തുണ്ടായിരുന്നത്. മുന്നണിയിലെ തർക്കത്തെത്തുടർന്ന് മൂന്നുപേർ യുഡിഎഫ് വിട്ടിരുന്നു. സിപിഐ എം പിന്തുണയോടെ പുതിയ ഭരണസമിതിയും രൂപീകരിച്ചു. ഇവരെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കിയതോടെയാണ് പുതിയ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

0 comments :
Post a Comment