Wednesday, November 27, 2013

ആറന്മുള വിമാനത്താവളം: പിന്നിൽ വധേര ഉണ്ടെന്നുപറഞ്ഞത് നന്ദകുമാറെന്ന് കലമണ്ണിൽ

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് പിന്നിൽ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര ഉണ്ടെന്ന് തന്നോട് പറഞ്ഞത് കെജിഎസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി ടി നന്ദകുമാറാണെന്ന് ഭൂമിയുടെ മുൻ ഉടമയും മൗണ്ട് സിയോൻ എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാനുമായ എബ്രഹാം കലമണ്ണിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏതു ശക്തി എതിർത്താലും വിമാനത്താവളം നടപ്പാക്കുമെന്നുള്ള നന്ദകുമാറിന്റെ അവകാശവാദം പൊള്ളയാണ്. ഭൂമി കെജിഎസ് ഗ്രൂപ്പിന് കൈമാറിയത്, 30 ശതമാനം ഓഹരി മൗണ്ട് സിയോൻ ഗ്രൂപ്പിനും 30 ശതമാനം കെജിഎസിനും 40 ശതമാനം സംസ്ഥാന സർക്കാരിനും എന്ന വ്യവസ്ഥയിലാണ്. എന്നാൽ, കെജിഎസ് ഗ്രൂപ്പ് അത് അട്ടിമറിച്ചു. ഇതിന്റെ പേരിലുള്ള സ്‌റ്റേ നിലനിൽക്കുന്നുണ്ട്. 10 ശതമാനം സംസ്ഥാന സർക്കാർ ഓഹരി യെടുത്തെന്നത് തട്ടിപ്പാണ്. വാക്കാൽ പറഞ്ഞാൽ എങ്ങനെ ഓഹരി ലഭിക്കും. നെടുമ്പാശേരി മാതൃകയിൽ സർക്കാർ ഉടമസ്ഥതയിലായിരിക്കണം ആറന്മുള വിമാനത്താവളം. സർക്കാർ ഇടപെട്ട് ഓഹരി ഉൾപ്പെടെയുള്ള കാര്യങ്ങൾ സുതാര്യമാക്കണം. അല്ലാത്തപക്ഷം 10 വർഷം കഴിഞ്ഞാലും വിമാനത്താവളം യാഥാർഥ്യമാകില്ലെന്നും കലമണ്ണിൽ പറഞ്ഞു.

0 comments :

Post a Comment