ഇ എസ് സുഭാഷ്
പാലക്കാട്: മതേതരത്വത്തിനും ജനാധിപത്യത്തിനും നരേന്ദ്രമോഡി ഭീഷണിയാണെന്ന് 'മതനിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും' സെമിനാർ അഭിപ്രായപ്പെട്ടു. വർഗീയതക്കെതിരെ ശരിയായ നിലപാട് എടുക്കാൻ ഇടത്-മതനിരപേക്ഷ ജനാധിപത്യ കക്ഷികൾക്ക് മാത്രമെ കഴിയൂ. ബിജെപിയുടെ വർഗീയതയെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്നും സിപിഐ എം സംസ്ഥാന പ്ലീനത്തോട് അനുബന്ധിച്ച് നടത്തിയ സെമിനാർ ചൂണ്ടിക്കാട്ടുന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള, ഗുജറാത്ത് മുൻഡിജിപി ആർ ബി ശ്രീകുമാർ, എംഇഎസ് പ്രസിഡണ്ട് ഡോ. ഫസൽ ഗഫൂർ എന്നിവർ സെമിനാറിൽ സംസാരിച്ചു.
മതത്തെ രാഷ്ട്രീയശക്തി വളർത്താൻ ഉപയോഗിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയുള്ള സെമിനാർ ബഹുജനപങ്കാളത്തം കൊണ്ടും ശ്രദ്ധേയമായി. കഴിഞ്ഞകാല മതധാരണകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് സാമൂഹ്യപുരോഗതിക്ക് തടസ്സമാവുമെന്നും സെമിനാർ വിലയിരുത്തി.
ഇന്ത്യൻ ജനാധിപത്യത്തിന് നേരെ ഏറ്റവും വലിയ കടന്നാക്രമണമാണ് നടക്കുന്നതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. കോർപ്പറേറ്റുകൾക്ക് വേണ്ടി കോർപ്പറേറ്റുകൾ നടത്തുന്ന ഭരണത്തിൽ സർക്കാരിന്റെ നയസമീപനങ്ങൾ തീരുമാനിക്കുന്നത് മന്ത്രിസഭയല്ല. നീരാറാഡിയയും ടാറ്റയും റിലയൻസും മന്ത്രിമാരെയും നയങ്ങളും തീരുമാനിക്കുന്നത് അടുത്ത കാലത്ത് രാജ്യംകണ്ടു. സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായ വർഗീയകലാപങ്ങളെല്ലാം മതത്തെ രാഷ്ട്രീയശക്തി സമാഹരിക്കുന്നതിന് ദുരുപയോഗം ചെയ്തതിന്റെ ഫലമാണ്. 1992ൽ ബാബറി മസ്ജിദ് തകർത്തത് കലാപങ്ങളുടെ ചരിത്രത്തിൽ വഴിത്തിരിവായി. ഭൂരിപക്ഷമതത്തിലുള്ള തീവ്രവാദവും ന്യൂനപക്ഷമതത്തിലുള്ള തീവ്രവാദവും ശക്തിപ്പെട്ടു. ബാബറി മസ്ജിദ് തകർത്തത് കടുത്ത ആഘാതമാണ് രാജ്യത്ത് ഉണ്ടാക്കിയതെന്നും എസ്ആർപി പറഞ്ഞു. മതേതരത്വത്തിന് ഹിന്ദുവർഗീയത തടസ്സമാണെന്ന് ആർ ബി ശ്രീകുമാർ പറഞ്ഞു. മറ്റുള്ളവരുടെ ആരാധനയെ തള്ളിപ്പറയാൻ ഹിന്ദുമത ഗ്രന്ഥങ്ങളിലൊന്നും പറയുന്നില്ല. ഗുജറാത്ത് വികസനമെന്നത് മുഖംമൂടി മാത്രമാണ്. ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായാണ് മോഡി ഗുജറാത്തിനെ കണ്ടത്. ഗുജറാത്ത് കലാപം ആസൂത്രിതമായിരുന്നു. ഇതിൽ താഴെ തട്ടിലുള്ളവർ മാത്രമാണ് ശക്ഷിക്കപ്പെട്ടത്. ഗൂഡാലോചനക്കാർ പിടിക്കപ്പെട്ടില്ല- ശ്രീകുമാർ ചൂണ്ടിക്കാട്ടി.
മതത്തേക്കാൾ ജാതീയമായ വേർതിരിവാണ് ഇന്ത്യക്ക് ഭീഷണിയെന്ന് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. ഇന്ത്യയിൽ ജാതി രാഷ്ട്രീയം വളർത്തിയത് മാറിമാറി ഭരിച്ച ഭരണാധികാരികളാണ്. മതനിരപേക്ഷത നേരിടുന്ന വലിയ വെല്ലുവിളി ഇതാണ്. മുസ്ലിങ്ങൾ വോട്ട് ബാങ്കാണെന്ന് ആർഎസ്എസിന്റെ പ്രചാരണം മാത്രമാണെന്നും ഫസൽ ഗഫൂർ പറഞ്ഞു. എം ബി രാജേഷ് എം പി അധ്യക്ഷനായി. കെ കെ ദിവാകരൻ സ്വാഗതവും എൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

0 comments :
Post a Comment