പാലക്കാട്: ഇന്ത്യയിലെയും കേരളത്തിലെയും തൊഴിലാളി പോരാട്ടങ്ങൾക്ക് ശക്തിപകരാൻ സംസ്ഥാന പ്ലീനംകൊണ്ട് സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. പ്ലീനത്തിന് പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെമ്പാടും സാമ്രാജ്യത്വ, കുത്തകകൾക്കെതിരെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പോരാട്ടം നടക്കുകയാണ്.
ഈ സാഹചര്യത്തിൽ സാമ്രാജ്യത്വത്തിന്റെ ഹീനമായ നടപടിക്കെതിരെയും കുത്തകകളുടെ ചൂഷണത്തിനെതിരെയും തൊഴിലാളിപ്രസ്ഥാനങ്ങളെ ഒരുമിച്ചുചേർക്കുന്നതിനും നിരന്തരം പോരാട്ടം സംഘടിപ്പിക്കുന്നതിനും സാധിക്കണം. അതിനു ശക്തി പകരാൻ പ്ലീനം പ്രതിജ്ഞാബദ്ധമാണ്- വി എസ് പറഞ്ഞു.

0 comments :
Post a Comment