എൻ എസ് സജിത്
ഇ എം എസ് നഗർ (പാലക്കാട് ടൗൺ ഹാൾ): യുപിഎ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ബിജെപിയുടെ വർഗീയതക്കുമെതിരെ വിശ്വാസ്യതയുള്ള സമരം നടത്താൻ സിപിഐ എമ്മിനും ഇടതുജനാധിപത്യ പാർടികൾക്കും മാത്രമേ പ്രാപ്തിയുള്ളൂവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോൺഗ്രസ് നയങ്ങൾക്കെതിരെ ബിജെപി മുന്നോട്ടുവയ്ക്കുന്നത് വൻകിട ബൂർഷ്വാസിയുടെ താൽപ്പര്യങ്ങളുടെയും വർഗീയതയുടെയും മിശ്രിതമാണ്. ഈ രണ്ടു പാർടികളുടെയും നയങ്ങൾക്കെതിരെയുള്ള ബദലാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്. ജനകീയ പ്രശ്‌നങ്ങളുയർത്തി സിപിഐ എമ്മും ഇടതുപക്ഷവും നടത്തുന്ന സമരങ്ങൾ ഈ ബദൽ മുൻനിർത്തിയുള്ളതാണ്- സിപിഐ എം സംസ്ഥാന പ്ലീനം പാലക്കാട്ട് ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു.
വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും സൃഷ്ടിച്ച് ദുർഭരണം കാഴ്ചവയ്ക്കുന്ന കോൺഗ്രസിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കോൺഗ്രസും യുപിഎയും അനുദിനം ജനങ്ങളിൽനിന്ന് ഒറ്റപ്പെടുകയാണ്. അതുകൊണ്ടുതന്നെ ബിജെപിയുടെ വർഗീയ അജൻഡ ഉയർത്തുന്ന വെല്ലുവിളി നേരിടാനുള്ള ആത്മവിശ്വാസവും അവർക്കില്ല.
ഒക്ടോബർ 30ന് വിവിധ മതനിരപേക്ഷ ജനാധിപത്യ പാർടികളെ അണിനിരത്തി ഇടതുപക്ഷം ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാർ വർഗീയതക്കെതിരെ ഒരു മനസ്സായി പൊരുതണമെന്ന സന്ദേശമാണ് നൽകിയത്. ഈ വേദിയിൽ രൂപപ്പെട്ട ഐക്യം നവലിബറൽ നയങ്ങൾ പിന്തുടരുന്ന കോൺഗ്രസിനും ബിജെപിക്കും എതിരെയുള്ള നിലപാടിലും തുടരുമെന്ന പ്രതീക്ഷ നൽകുന്നു.
സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കുമെതിരെ സന്ധിയില്ലാത്ത സമരവും പ്രചാരണവും നടത്തുന്നത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. ഭൂമിക്കും കൂലിക്കും വേണ്ടിയും സാർവത്രിക പൊതുവിതരണം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ആദിവാസികളുടെ വനാവകാശം എന്നിവയ്ക്കുവേണ്ടിയും സ്ത്രീകൾക്കെതിരെ തുടരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും വർഷങ്ങളായി നിരന്തരസമരം തുടരുകയാണ്.
അമേരിക്കൻ സമ്മർദത്തിനു വഴങ്ങിയുള്ള ഇന്ത്യയുടെ വിദേശനയത്തിനെതിരെയുള്ള സമരവും ഇതിനൊപ്പമുണ്ട്. 2005ൽ അമേരിക്കയുമായി ഇന്ത്യ തന്ത്രപര സഖ്യത്തിൽ ഏർപ്പെട്ടതിനെതിരെയും ചേരിചേരാനയത്തിനു വിരുദ്ധമായി ഇറാനെതിരെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയിൽ ഇന്ത്യ വോട്ടുചെയ്തതിനെതിരെയും ഇടതുപക്ഷം ശക്തമായ നിലപാടെടുത്തു.
രാജ്യത്തിന്റെ വിഭവങ്ങൾ വൻകിട ബൂർഷ്വാസിക്ക് കൈമാറുന്ന യുപിഎ സർക്കാരിന്റെ നവലിബറൽ നയങ്ങൾ തന്നെയാണ് ബിജെപിയും പിന്തുടരുന്നത്. ഈ നയങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം പണപ്പെരുപ്പം സൃഷ്ടിച്ചു. കാർഷിക മേഖലയിലെ ഭൂരഹിതരുടെ എണ്ണത്തിൽ 2001നെ അപേക്ഷിച്ച് 2011ൽ 35ശതമാനം വർധനയാണുണ്ടായത്. പോഷകാഹാരക്കുറവുള്ള അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾ ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറി. യുപിഎയുടെ ഒമ്പതര വർഷത്തെ ഭരണത്തിൽ വൻ അഴിമതികൾ വെളിപ്പെട്ടു.
ഇത്തരം നയങ്ങളെ പിന്തുണയ്ക്കുന്ന ബിജെപി, പെൻഷൻ ഫണ്ട് കോർപറേറ്റുകൾക്ക് കൈമാറാനുള്ള നിയമനിർമാണത്തെ സഹായിച്ചു. റിലയൻസിനെ സഹായിക്കാൻ വാതകവില രണ്ടിരട്ടിയിലധികം വർധിപ്പിച്ചതിനെതിരെ ചെറുവിരലനക്കാൻ ബിജെപി തയ്യാറായില്ല. കോർപറേറ്റുകളെ സഹായിക്കാൻ കോൺഗ്രസിനെക്കാൾ നല്ലത് തങ്ങളാണെന്നാണ് ബിജെപി പ്രഖ്യാപിക്കുന്നത്. വർഗീയധ്രുവീകരണമുണ്ടാക്കി അധികാരത്തിൽലേറാനാണ് അവർ ശ്രമിക്കുന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി അവതരിപ്പിച്ചത് ഇതിനാണ്. രാജസ്ഥാനിൽ രണ്ടുവർഷത്തിനിടെ 44 വർഗീയ സംഘർഷങ്ങളാണുണ്ടായത്. ബിഹാറിലും യുപിയിലെ മുസഫർനഗറിലും വർഗീയ സംഘർഷങ്ങളുണ്ടായി. വർഗീയതയെയും കോർപറേറ്റ് താൽപ്പര്യങ്ങളെയും ഒരുപോലെ ഉപയോഗപ്പെടുത്താനാണ് നരേന്ദ്രമോഡിയെ ബിജെപി ഉയർത്തിക്കാട്ടുന്നത്- കാരാട്ട് പറഞ്ഞു.

0 comments :
Post a Comment