പാലക്കാട്: വർഗശത്രുക്കളുടെ കടന്നാക്രമണങ്ങളിൽ രക്തസാക്ഷിത്വം വരിച്ച ധീരസഖാക്കൾക്ക് സിപിഐ എം സംസ്ഥാന പ്ലീനം ആദരാഞ്ജലിയർപ്പിച്ചു. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് അനുശോചനപ്രമേയം അവതരിപ്പിച്ചത്.
ഡിവൈഎഫ്‌ഐ പുതുപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോൺ, എസ്എഫ്‌ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജൻ, കാസർക്കോട് ഉദുമയിലെ കീക്കാനം ബ്രാഞ്ച് അംഗം ടി മനോജ്, തിരുവനന്തപുരം കഴക്കൂട്ടത്തെ പാർടി അംഗം വി രാജു, കാട്ടാക്കടയിലെ ശ്രീകുമാർ, ധനവച്ചപുരം എൻഎസ്എസ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ സജിൻ ഷാഹുൽ, കാസർക്കോട് ഉദുമ മാങ്ങാട്ടെ എം ബി ബാലകൃഷ്ണൻ,
ഒറ്റപ്പാലത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകനായ പി കെ ദിപു, മണലൂർ ബ്രഹ്മകുളത്തെ ഫാസിൽ, തിരുവനന്തപുരം ആനാവൂരിലെ നാരായണൻനായർ, മണ്ണാർക്കാട് കല്ലാംകുഴയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും സഹോദരങ്ങളുമായ പി ഹംസ, പി നൂറുദ്ദീൻ എന്നിവരുടെ നിഷ്ഠുര കൊലപാതകങ്ങളെ പ്ലീനം അപലപിച്ചു. സഖാക്കളുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്, ഐഎൻഎയിലൂടെ സ്വാതന്ത്ര്യ സമരപോരാളികളുടെ വീരനായികയായി മാറിയ ക്യാപ്റ്റൻ ലക്ഷ്മി, സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളിലൊരാളുമായിരുന്ന സമർ മുഖർജി, പാർടി കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റുമായിരുന്ന ശ്യാമിലി ഗുപ്ത, ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-വൈജ്ഞാനികമണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പി ഗോവിന്ദപിള്ള എന്നിവരുടെ വേർപാടിൽ പ്ലീനം അനുശോചിച്ചു.
പാർടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കെ ഉമ്മർ മാസ്റ്റർ, സിപിഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ, പാർടി മുൻ സംസ്ഥാനകമ്മിറ്റിയംഗം പി രാമകൃഷ്ണൻ, കെ എസ് കൃഷ്ണൻകുട്ടിനായർ (കോട്ടയം), കെ സി നായർ (കുന്ദമംഗലം), മുൻ എംഎൽഎ പി വി വർഗീസ് വൈദ്യർ (വയനാട്), സി എ സുകുമാരൻ (കോട്ടയം), ജി വാമദേവൻ (തിരുവനന്തപുരം), പ്രമുഖ സഹകാരിയും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ഇ നാരായണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ കേന്ദ്രകമ്മിറ്റി അംഗമായിരുന്ന പി കല്യാണി ടീച്ചർ (കണ്ണൂർ), എം വാസു (കോഴിക്കോട്), എ അലി ഹസൻ (തിരുവനന്തപുരം), വട്ടവിള തങ്കയ്യൻ (തിരുവനന്തപുരം), ഡി മണിച്ചൻ (ആലപ്പുഴ), മുൻ രാജ്യസഭാംഗമായിരുന്ന സി ഒ പൗലോസ് (തൃശൂർ), എം കെ പുരുഷോത്തമൻ (എറണാകുളം), കേരള എൻജിഒ യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പാർടി ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായിരുന്ന സി എച്ച് അശോകൻ, ടി സി ഗോപാലൻ മാസ്റ്റർ (കോഴിക്കോട്) എന്നിവരുടെ നിര്യാണത്തിലും അനുശോചിച്ചു.
പി കുഞ്ഞിക്കണ്ണൻ (വയനാട്), പ്രമുഖ ട്രേഡ് യൂണിയൻ നേതാവും മുൻ ഹരിപ്പാട് എംഎൽഎയുമായിരുന്ന സി ബി സി വാര്യർ, തിരുവല്ല ഏരിയ സെക്രട്ടറിയായിരുന്ന കൊച്ചീപ്പൻമാപ്പിള, എ പി വാസു (കോട്ടയം), ടി വി തങ്കപ്പൻ (ആലപ്പുഴ), പുന്നപ്ര-വയലാർ സമരസേനാനികളായ ജനാർദനൻ, ഉമ്മാശേരി ചെല്ലപ്പൻ, വി കെ കുമാരൻ, പി കെ നീലകണ്ഠൻ, കെ രാഘവൻ, കെ കെ കമലാക്ഷി, സി സി ജോസഫ്, കാർത്യായനി, കെ ശ്രീധരൻ, വി കെ സുകുമാരൻ, വി ചന്ദ്രശേഖരൻ, കുഞ്ഞപ്പൻ, എസ് വിദ്യാധരൻ, പാലിയം സമരസേനാനികളായ വി എൻ ദേവസേന, കൊടുങ്ങല്ലൂർ ചിറയ്ക്കൽ കോവിലകത്ത് രമ തമ്പുരാട്ടി, ആമ്പല്ലൂരിലെ പുലിക്കോട്ടിൽ ജോസഫ്, കെ ആർ ലോറൻസ്, പാലിയം കൂട്ടംകുളം സമരസേനാനി ഇരിങ്ങാലക്കുടയിലെ പി സി കുറുമ്പ, കരിവെള്ളൂർ സമര സേനാനി നീലേശ്വരത്തെ രാമൻ മാസ്റ്റർ, കാവുമ്പായി സമരസേനാനി വായോറ ഒതയോത്ത് കൃഷ്ണൻ നമ്പ്യാർ, ശൂരനാട് സമരസേനാനി ടി കെ തേവൻ, കോറോം സമരസേനാനി പി ഇ രാമൻനമ്പ്യാർ എന്നിവരുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
മുൻ മന്ത്രിയും മുൻ എംപിയുമായ ലോനപ്പൻ നമ്പാടൻ, മുൻ മന്ത്രിയും ആർഎസ്പി മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കെ പങ്കജാക്ഷൻ, എൻസിപി നേതാവും മുൻ മന്ത്രിയുമായ എ സി ഷൺമുഖദാസ്, പ്രശസ്ത സംഗീതജ്ഞൻ വി ദക്ഷിണാമൂർത്തി, പ്രശസ്ത സംഗീതസംവിധായകൻ കെ രാഘവൻമാസ്റ്റർ എന്നിവരുടെ നിര്യാണത്തിൽ പ്ലീനം ദുഃഖം രേഖപ്പെടുത്തി.
യുദ്ധങ്ങളിലും വർഗീയ കലാപങ്ങളിലും പ്രകൃതിദുരന്തങ്ങളിലും അപകടങ്ങളിലും ഉൾപ്പെട്ട് വധിക്കപ്പെടുകയും ജീവൻ നഷ്ടമാവുകയും ചെയ്തവരുടെ വേർപാടിലും പ്ലീനം ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

0 comments :
Post a Comment