പാലക്കാട്: ജാതീയമായ വേർതിരിവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിന് ഉത്തരവാദി കാലങ്ങളായി കേന്ദ്രം ഭരിക്കുന്നവരാണെന്നും എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ പറഞ്ഞു. ഇന്ത്യയുടെ മതേതരത്വമുഖം കാത്തുസൂക്ഷിക്കേണ്ട കോൺഗ്രസ് ജാതിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
രാജ്യത്തിന്റെ മതേതരത്വം കടുത്ത വെല്ലുവിളി നേരിടുകയാണ്. ഇന്ത്യയിൽ അവശേഷിക്കുന്ന ഏക മതേതര പാർടിയാണ് സിപിഐ എം. മതേതരത്വമുഖം കാത്തുരക്ഷിക്കാൻ ന്യൂനപക്ഷ വിഭാഗങ്ങളും സിപിഐ എമ്മും കൂടുതൽ അടുക്കണം. ആഗോളതലത്തിൽ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത് കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളാണ്. രാജ്യത്ത് മുസ്ലിംവിഭാഗത്തിന്റെ ഉന്നമനത്തിന് എക്കാലവും നിലകൊണ്ടത് ഇടതുപക്ഷമാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിക്കാൻ സമ്മർദം ചെലുത്തിയതും പാലോളികമ്മിറ്റി ശുപാർശ നടപ്പാക്കിയതും ഇടതുപക്ഷമാണെന്നും ഭരിക്കുന്ന കാലത്ത് വർഗീയലഹളകൾ ഉണ്ടായിട്ടില്ലെന്നും ഫസൽ ഗഫൂർ പറഞ്ഞു.

0 comments :
Post a Comment