ഡമാസ്‌കസ്: ജനുവരിയിൽ ജനീവയിൽ യുഎൻ നേതൃത്വത്തിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സിറിയൻ സർക്കാർ വ്യക്തമാക്കി. എന്നാൽ, പാശ്ചാത്യചേരിയുടെ സമ്മർദത്തിനു വഴങ്ങി അധികാരം അടിയറവയ്ക്കുന്ന പ്രശ്‌നമില്ലെന്നും സിറിയൻ നേതൃത്വത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ 'സനാ' റിപ്പോർട്ട്‌ചെയ്തു.
'കൊളോണിയൽ യുഗം അവസാനിച്ചുകഴിഞ്ഞു. സിറിയയുടെ ഔദ്യോഗിക നേതൃത്വം ജനീവയിലേക്ക് പോകുന്നത് അവിടെ അധികാരം അടിയറവയ്ക്കാനല്ല. സിറിയൻ ജനതയുടെ അഭിലാഷം പ്രതിഫലിപ്പിക്കാനാണ് സർക്കാർ പ്രതിനിധികൾ ശ്രമിക്കുക. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഭീകരതയെ ഉന്മൂലനംചെയ്യണമെന്നാണ് ആവശ്യപ്പെടുക'- സിറിയൻ വിദേശമന്ത്രാലയം വ്യക്തമാക്കി.
പ്രസിഡന്റ് ബാഷർ അൽ അസദ് രാജിവയ്ക്കണമെന്ന വിമതകലാപകാരികളുടെയും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെയും മുന്നുപാധി അംഗീകരിക്കില്ലെന്നാണ് സിറിയയുടെ പ്രതികരണം വ്യക്തമാക്കുന്നത്. ചർച്ചയ്ക്ക് ഒരു മുന്നുപാധിയും പാടില്ലെന്ന് സിറിയൻ സർക്കാരിനെ പിന്തുണയ്ക്കുന്ന ഇറാനും നിർദേശിച്ചു.

0 comments :
Post a Comment