വിയന്ന: ലോകരാഷ്ട്രങ്ങളുമായി ഉണ്ടാക്കിയ ധാരണയെത്തുടർന്ന് ആണവോർജനിലയങ്ങളിലെ പരിശോധനയ്ക്ക് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) പരിശോധകരെ ഇറാൻ ക്ഷണിച്ചു. അറാക്കിലെ ഖനജല ഉൽപ്പാദന നിലയം ഡിസംബർ എട്ടിന് സന്ദർശിക്കാനാണ് ക്ഷണമെന്ന് ഐഎഇഎ ഡയറക്ടർ ജനറൽ യുകിയ അമാനോ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ജനീവയിൽ ആറ് രാജ്യങ്ങളുമായുള്ള ചർച്ചയിൽ ഇറാനിലെ ആണവപ്രശ്‌നത്തിന് താൽക്കാലിക ഒത്തുതീർപ്പായത്. ഇതനുസരിച്ച് ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണ നിലയങ്ങളിൽ ഐഎഇഎയുടെ നിരീക്ഷണം വ്യാപിപ്പിക്കും. ഇറാനുമായി ഉണ്ടാക്കിയ ഇടക്കാല ധാരണയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ ചുമതല നിർവഹിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിച്ചുവരികയാണെന്നും അമാനോ പറഞ്ഞു. പദ്ധതിയുടെ വിലയിരുത്തലിന് സമയമെടുക്കുമെന്നും താൻ ഇക്കാര്യത്തിൽ നേരിട്ട് ഇടപെടുമെന്നും അദ്ദേഹം ഐഎഇഎയുടെ 35 അംഗരാജ്യങ്ങളടങ്ങിയ ഭരണസമിതിയോഗത്തിൽ വ്യക്തമാക്കി.
അറാക്കിലെ നിലയം സന്ദർശിക്കുന്നത് ഈ മാസം ആദ്യം ഇറാനും ഐഎഇഎയും ഒപ്പിട്ട മറ്റൊരു കരാർ അനുസരിച്ചാണ്. സമീപത്ത് നിർമാണം പുരോഗമിക്കുന്ന ആണവനിലയത്തിൽ ഉപയോഗിക്കാനുള്ള ഖനജലമാണ് അറാക്കിൽ ഉൽപ്പാദിപ്പിക്കുന്നത്. അടുത്തവർഷം പ്രവർത്തനക്ഷമമാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്ന ഈ നിലയം ആണവായുധത്തിനുള്ള പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുമെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ആരോപണം. എന്നാൽ, മെഡിക്കൽ ഐസോടോപ്പുകളുടെ നിർമാണത്തിനാണ് ഇതെന്ന് ഇറാൻ വിശദീകരിക്കുന്നു. ഈ പ്രവർത്തനം താൽക്കാലികമായി നിർത്താൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്.
ഉടമ്പടിയുടെ ഭാഗമായി ഇറാനെതിരായ ഉപരോധം ഇളവുചെയ്യാൻ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നടപടി തുടങ്ങി. 700 കോടി ഡോളറിന്റെ നേട്ടമാണ് ഇറാന് തങ്ങളുടെ ഇളവിലൂടെ ഉണ്ടാവുകയെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാൽ, ഒരുമാസത്തെ എണ്ണ ഉൽപ്പാദനത്തിലൂടെ ഇറാന് ഒരുമാസം ലഭിക്കുന്ന വരുമാനത്തേക്കൾ കുറവാണിത്. ഉപരോധങ്ങളുടെ ഭാഗമായി അന്താരാഷ്ട്രതലത്തിൽ ഇറാന് വിലക്കപ്പെട്ടിരിക്കുന്ന തുകയുടെ വെറും ഏഴ് ശതമാനംമാത്രമാണ് ഈ ആനുകൂല്യം. എന്നാൽ, പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധത്തിൽ അയവുവന്നത് ഇറാനിലെ സാമ്പത്തികരംഗത്തിന് മനഃശാസ്ത്രപരമായ ഉണർവ് നൽകിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

0 comments :
Post a Comment