ആർ എസ് ബാബു
പാലക്കാട്: എൽഡിഎഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കാനുള്ള ആഹ്വാനത്തോടെ സമാപിച്ച സിപിഐ എം സംസ്ഥാന പ്ലീനം കേരളത്തിലെ ഭരണരാഷ്ട്രീയത്തെ അടിമുടി ഉലയ്ക്കും. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ തോൽവിയുടെ പടുകുഴിയിൽ തള്ളാനുള്ള പാതയാണ് പ്ലീനം ഒരുക്കിയിരിക്കുന്നത്.
ജനവിരുദ്ധ അഴിമതിഭരണം നടത്തുന്ന കോൺഗ്രസിനേയും ഹിന്ദുത്വപാർടിയായ ബിജെപിയേയും തോൽപ്പിക്കാൻ വിശാല ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ആഹ്വാനം പ്ലീനം നൽകുമ്പോൾ അതിൽ അന്തർലീനമാകുന്നത് കഴിഞ്ഞകാലങ്ങളിൽ യുഡിഎഫിനൊപ്പം നിന്ന ജനവിഭാഗങ്ങളെ ഇടതുപക്ഷ ചേരിയിലേക്ക് കൊണ്ടുവരിക എന്നതാണ്. യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷികളെ കൊണ്ടുവരിക എന്നതിനപ്പുറമുള്ള രാഷ്ട്രീയമാണ് ഇത്.
പ്ലീനം വേദിയിൽ കേരള കോൺഗ്രസ് എം ചെയർമാനും ധനമന്ത്രിയുമായ കെ എം മാണി പങ്കെടുത്തതിനെ വലതുപക്ഷ മാധ്യമങ്ങൾ രണ്ടുതരത്തിൽ വിലയിരുത്തുന്നുണ്ട്. സിപിഐ എമ്മിന്റെ വേദിയിൽ വന്നതുകൊണ്ട് താൻ യുഡിഎഫ് വിടുന്നു എന്ന് അർഥമില്ല എന്ന് മാണി വ്യക്തമാക്കിയിരുന്നു. ഇതിനെ ആസ്പദമാക്കി, യുഡിഎഫിൽ ഇനി ഒരു ഉലച്ചിലുമുണ്ടാകാൻ പോകുന്നില്ല എന്ന് ചില മാധ്യമങ്ങൾ നിരീക്ഷിക്കുന്നു. മാണി യുഡിഎഫ് വിട്ടാലും ഇല്ലെങ്കിലും ആ മുന്നണി തകരുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റമ്പുകയും ചെയ്യുമെന്നത് സംഭവിക്കാൻ പോകുന്ന യാഥാർഥ്യമാണ്. മുങ്ങുന്ന കപ്പലിൽനിന്നും മാണിയും അദ്ദേഹത്തിന്റെ കക്ഷിയും രക്ഷപ്പെടുമോ എന്നുള്ളത് വരുംനാളുകൾ സാക്ഷ്യപ്പെടുത്തും. മാണി എത്തിയത് പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമാണെന്ന ചില പത്രങ്ങളുടെ നിരീക്ഷണം അനവസരത്തിലുള്ളതാണ്. വേദി പങ്കിട്ടതുകൊണ്ട് മുന്നണിമാറ്റമാകുന്നില്ലെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, സിപിഐ എമ്മുമായും എൽഡിഎഫുമായും സഹകരിച്ച് നീങ്ങാവുന്ന വിഷയങ്ങളെപ്പറ്റി വ്യക്തമാക്കിയതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ട്, സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം തുടങ്ങിയ കാര്യങ്ങളിൽ പ്രതിപക്ഷവുമായി സഹകരിക്കുമെന്ന് മാണി തുറന്നുപറഞ്ഞപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് കോൺഗ്രസാണ്. കാരണം, ഈ വിഷയങ്ങളിലെല്ലാം മാണിയുടെ നിലപാടുകൾക്കൊപ്പമല്ല കോൺഗ്രസ്.
ലോകമുതലാളിത്ത തകർച്ച പരിശോധിക്കാൻ മാർക്‌സിന്റെ മൂലധനത്തെ തേടിയ ഇന്നത്തെ പോപ്പിന്റെ സമീപനത്തെ ശ്ലാഘിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തെ സന്തോഷത്തോടെയാണ് മാണി കേട്ടത്. കോട്ടമൈതാനിയിലെ ജനക്കൂട്ടത്തെ കണ്ട് മാണി വികാരഭരിതനാവുകയും ചെയ്തിരുന്നു.
തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിനുശേഷം പ്ലീനത്തിലേക്ക് പാർടി എത്തുമ്പോൾ സംഘടനാപരമായ കെട്ടുറപ്പ് കൂടുതൽ ശക്തമായി എന്ന വിലയിരുത്തലാണ് പ്ലീനം നടത്തിയത്. അതിന് പിണറായി വിജയൻ സെക്രട്ടറിയായ നേതൃത്വത്തെ പ്ലീനം ശ്ലാഘിച്ചു. എന്നാൽ, പരിഹരിക്കേണ്ട സംഘടനാ ദൗർബല്യങ്ങൾ ശേഷിക്കുന്നുണ്ട്. അതേപ്പറ്റിയുള്ള സൂക്ഷ്മമായ കാര്യങ്ങൾ പൊതുചർച്ചയിൽ ഉയർന്നുവന്നു. അതൊന്നും വ്യക്തികേന്ദ്രീകൃത വിമർശനങ്ങളല്ല. എന്നാൽ, ചില പേരുകൾ സ്വാഭാവികമായി പരാമർശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെടുത്തി, സിപിഐ എമ്മിൽ വ്യത്യസ്ത ധ്രുവങ്ങളിൽ നേതാക്കൾ നിൽക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനുള്ള ദുർബലമായ മാധ്യമശ്രമങ്ങൾ തുടരുകയാണ്. വി എസ് അച്യുതാനന്ദൻ പനിയെത്തുടർന്ന് പ്ലീനത്തിന്റെ അവസാനദിവസം രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങിയതിനെ ഇക്കൂട്ടർ വക്രീകരിച്ച് ചിത്രീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഔദ്യോഗികപക്ഷം, വിമതപക്ഷം എന്നൊന്നും ഇന്ന് പാർടി നേതൃത്വത്തിൽ ഇല്ല. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും വി എസ് അച്യുതാനന്ദനുമെല്ലാം അടങ്ങുന്ന ഒറ്റ നേതൃത്വമേ ഉള്ളൂ. അതുകൊണ്ട് 'വിമതനേതൃത്വം' എന്ന പരികൽപ്പനയോ വ്യക്തികളുടെ പേരിലുള്ള ദ്വന്ദയുദ്ധ സങ്കൽപ്പമോ ഇനി ചെലവാകില്ല. മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നി സംഘടനയെ നവീകരിക്കാനുള്ള ദൃഢമായ തീരുമാനങ്ങൾക്കും കർമപരിപാടികൾക്കും രൂപം നൽകിയ പ്ലീനം കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ്.

0 comments :
Post a Comment