ആർ എസ് ബാബു
പാലക്കാട്: തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ്ശക്തികളുടെയും കുതിപ്പിന് ദേശീയമായിത്തന്നെ ഊർജം പകരുന്നതാണ് ബുധനാഴ്ച കൊടിയുയരുന്ന സിപിഐ എം പാലക്കാട് പ്ലീനം. എന്നാൽ, ഇത് മറച്ചുവച്ച് സിപിഐ എമ്മിനെ ഇകഴ്ത്താനുള്ള പരിശ്രമത്തിലാണ് ചില മാധ്യമങ്ങളും പംക്തി എഴുത്തുകാരും. സംഘടനാദൗർബല്യങ്ങൾ പരിഹരിച്ച് സിപിഐ എമ്മിന്റെ കാമ്പും കാന്തിയും വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് പ്ലീനത്തിനുള്ളത്. ഇത് പ്രാവർത്തികമാകുമ്പോൾ പാർടിക്ക് ബഹുജനങ്ങളുടെ വിശ്വാസം കൂടുതൽ നേടാൻ കഴിയും.
പ്ലീനത്തിലെ സംഘടനാ റിപ്പോർട്ട്, ചർച്ച, തീരുമാനങ്ങൾ എന്നിവയ്ക്കും തെറ്റുതിരുത്തൽ പ്രക്രിയയുടെ പൂർത്തീകരണപരിപാടിക്കും പ്രത്യയശാസ്ത്ര അടിത്തറയും ദേശീയ-സംസ്ഥാന രാഷ്ട്രീയവുമുണ്ട്. സോവിയറ്റ്‌യൂണിയൻ തകർന്നതായിരുന്നു രണ്ടേകാൽ പതിറ്റാണ്ടുമുമ്പുവരെ ലോകം ചർച്ചചെയ്തതെങ്കിൽ അമേരിക്കയിലും യൂറോപ്പിലുമടക്കമുള്ള മുതലാളിത്തരാജ്യങ്ങളുടെ ഭാവി ആസ്പദമാക്കിയുള്ള ചർച്ചയിലേക്ക് തിരിഞ്ഞിരിക്കുകയാണിപ്പോൾ. ഇതിനൊപ്പം, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവീകരിച്ച സോഷ്യലിസമാണ് ബദൽ എന്ന ബോധം വ്യാപകമാകുന്നു. അതായത്, 'മാർക്‌സാണ് ശരി' എന്നിടത്തേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു. ഈ സാർവദേശീയ പശ്ചാത്തലത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ അഭിമുഖീകരിക്കുക. കോൺഗ്രസിനെയും ബിജെപിയെയും അകറ്റിനിർത്തി മതനിരപേക്ഷ ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ബദൽസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരാനുള്ള സാധ്യത തെളിയുകയാണ്. അതിന് ആക്കംകൂട്ടാൻ കേരളത്തിന് കഴിയും. ഇതിനുപുറമെ, യുഡിഎഫ് ഭരണത്തിന്റെ ആയുസ്സ് ആടിയുലയുകയാണ്.
ഇങ്ങനെ, തികഞ്ഞ ആത്മവിശ്വാസവും അഭിമാനബോധവും അലയടിക്കുന്ന അന്തരീക്ഷത്തിലാണ് പ്ലീനം ചേരുന്നത്. തെറ്റുകൾ തിരുത്തി പാർടിയുടെ സംഘടനാബലം കൂട്ടുന്നത്, പാർലമെന്ററി പ്രവർത്തനത്തിനും സമരപ്രക്ഷോഭമേഖലകൾക്കും ഗുണകരമാകും. അങ്ങനെ തികഞ്ഞ ലക്ഷ്യബോധവും വിജയവിശ്വാസവും കൈമുതലാക്കിയാണ് സിപിഐ എം നേതാക്കളും പ്രതിനിധികളും പ്ലീനത്തിന് എത്തുക.
കൂടുതൽ ബഹുജനങ്ങളുടെ പിന്തുണയുള്ള, സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമാണ് സിപിഐ എം. ഇതിന്റെ തിളക്കം കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്കെതിരെയുള്ള പ്രക്ഷോഭസമരങ്ങളുടെ ഫലമായി വർധിച്ചിട്ടുണ്ട്. ലാവ്‌ലിൻ കേസിന്റെ മറവിൽ സിപിഐ എമ്മിനെയും പാർടി നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ വലതുപക്ഷവും ഇടതുപക്ഷ അരാജകവാദികളും ഒരുകൂട്ടം മാധ്യമങ്ങളും സംഘടിതമായി നടത്തിയ ഗൂഢശ്രമങ്ങൾക്കേറ്റ പ്രഹരമാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതിവിധി. പാർടിയെപ്പറ്റി ഒരുവിഭാഗത്തിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണ മാറ്റാൻ ഈ വിധി വലിയ അളവിൽ സഹായമായി. മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് സംഘടനാശൈലി വിമർശന-സ്വയംവിമർശനത്തിൽ അധിഷ്ഠിതമാണ്. അതുപ്രകാരമാണ് പാർടിയുടെയും കേഡർമാരുടെയും പോരായ്മകളും തിരുത്തേണ്ട തെറ്റുകളും ചൂണ്ടിക്കാട്ടി അവയ്ക്ക് പരിഹാരം കാണാനുള്ള ഉദ്യമം.
അതിന് വേദിയാകുന്ന പ്ലീനത്തിൽ സംസ്ഥാനസെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ തിരുത്തേണ്ട തെറ്റുകൾ ചൂണ്ടിക്കാട്ടുക സ്വാഭാവികമാണ്. അതുകൊണ്ട് കമ്യൂണിസ്റ്റ് മൂല്യങ്ങളാകെ തകർന്ന പാർടിയായി സിപിഐ എം മാറി എന്നല്ല അർഥം. മനോഹരമായ താജ്മഹലിന്റെപോലും കല്ലുകൾ പലതും ഇളകിയതും കേടുപാടുകൾ സംഭവിച്ചതുമാകാറുണ്ട്. അതിലെ കേടുവന്ന കല്ലിനെ ചൂണ്ടി അതാണ് താജ്മഹൽ എന്ന് പരികൽപ്പിക്കുന്നതുപോലെ അസംബന്ധമാണ് തെറ്റുകളുടെയും വീഴ്ചകളുടെയും ആകെത്തുകയാണ് സിപിഐ എം എന്ന തോന്നൽ പ്ലീനത്തിന്റെ മറവിൽ സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ ഉദ്യമം.

0 comments :
Post a Comment