എം രഘുനാഥ്
പാലക്കാട്: കേരളീയ സമൂഹത്തിന്റെ സവിശേഷതകൾക്കനുസരിച്ചുള്ള ഇടപെടലിനും സംഘടനയെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കാനുമുള്ള കർമപരിപാടികൾ ആവിഷ്‌കരിക്കുന്നതിന് സിപിഐ എമ്മിന്റെ നാലാമത് പ്ലീനത്തിന് ബുധനാഴ്ച പാലക്കാട്ട് തുടക്കം കുറിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചരിത്രപ്രധാനമായ പ്ലീനത്തിന് ആതിഥേയത്വം വഹിക്കുന്ന പാലക്കാട് ഇനിയുള്ള മൂന്നുനാൾ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവും. സംഘടനാപരമായ ഉൾപാർടി ചർച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടാവുകയെങ്കിലും കേരളത്തിന്റെ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഏവരും പ്ലീനത്തെ ഉറ്റുനോക്കുന്നു.
രാഷ്ട്രീയവും സംഘടനാപരവുമായ ഒരു ഭിന്നതയും പാർടിയിൽ അവശേഷിക്കുന്നില്ല. അതേസമയം, സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള തീരുമാനങ്ങൾ പ്ലീനത്തിലുണ്ടാകും. 1968ലും 1970ലും 1981ലും ചേർന്ന പ്ലീനങ്ങളിൽനിന്നും തികച്ചും വേറിട്ട് നിൽക്കുന്നതാവും പാലക്കാട് പ്ലീനം. ഇരുപതാം പാർടി കോൺഗ്രസ് അംഗീകരിച്ച അഞ്ച് സുപ്രധാന കടമകൾ ഏതളവ് വരെ യാഥാർഥ്യമാക്കി എന്ന് പ്ലീനം പരിശോധിക്കും. ഇതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് പാർടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ച് തൊട്ട് സംസ്ഥാന കമ്മിറ്റിവരെ നടന്നത്.
കടമകൾ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ചോദ്യാവലിവച്ച് ഏരിയ കമ്മിറ്റികൾ റിപ്പോർട്ട് തയ്യാറാക്കി. 202 ഏരിയകമ്മിറ്റികളും ഈ റിപ്പോർടിനെ അടിസ്ഥാനപ്പെടുത്തി ചർച്ച നടത്തി. മുഴുവൻ ഏരിയകമ്മിറ്റിയിലും നിശ്ചയിക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. ഏരിയ കമ്മിറ്റിയിലെ ചർച്ചയെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ 202 റിപ്പോർട്ടുകൾ വേറെയും തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ട് വീണ്ടും ജില്ലാ കമ്മിറ്റികൾ ചർച്ച ചെയ്തു. തുടർന്ന് പാർടിയുടെ രണ്ടായിരത്തോളം ലോക്കൽ കമ്മിറ്റികളും മുപ്പതിനായിരത്തോളം ബ്രാഞ്ചുകളും നാല് ലക്ഷത്തിലേറെ വരുന്ന പാർടി അംഗങ്ങളും വിശദവും ഗൗരവുമായ ചർച്ചകൾ നടത്തി. ഇതിലൂടെ രൂപപ്പെട്ട ആശയങ്ങളുമായാണ് ഏരിയ സെക്രട്ടറിമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട വർഗ-ബഹുജന സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സംഘടനാരേഖ അവതരിപ്പിക്കും. ഈ രേഖയെ അടിസ്ഥാനപ്പെടുത്തിയുളള ചർച്ചകൾക്കും തുടർ തീരുമാനങ്ങൾക്കുമാണ് പ്ലീനം വേദിയാവുക.
കേരള സമൂഹത്തിൽ നിൽക്കുന്ന വർഗഘടന പ്ലീനം വിശദമായി പരിശോധിക്കും. സമൂഹ വികാസത്തിന്റെ വിവിധഘട്ടങ്ങളും വിവിധ വിഭാഗങ്ങൾ എത്തിനിൽക്കുന്ന അവസ്ഥയും വിശകലനം ചെയ്ത് ഭാവി കേരളത്തെ നയിക്കാനുതകുന്ന സംഘടന രൂപപ്പെടുത്തുകയെന്ന ഉത്തരവാദിത്തവും നിറവേറ്റും. സംസ്ഥാന പാർടിയുടെ സംഘടനാ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാവുന്ന പ്ലീനമാണ് പാലക്കാട് നടക്കുന്നത്.
ചുരുങ്ങിയ നാളുകൾക്കുള്ളിലാണ് പ്ലീനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതെങ്കിലും ജില്ലയിലെ ജനങ്ങളാകെ ഇത് ഏറ്റെടുക്കുകയായിരുന്നു. പ്ലീനത്തിന്റെ സമാപനം കുറിച്ച് നടക്കുന്ന ബഹുജന സംഗമത്തിൽ രണ്ട് ലക്ഷം പേരാണ് അണിനിരക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന പതാക ഉയർത്തൽ ചടങ്ങിലും പതാക-കൊടിമര-ദീപശിഖാ ജാഥകളിലുമെല്ലാം അഭൂതപൂർവമായ ജനമുന്നേറ്റമാണ് ദൃശ്യമായത്. ചൊവ്വാഴ്ച രാവിലെ എത്തിയ പാർടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വികാര നിർഭരമായ വരൽവേൽപ്പാണ് പാലക്കാടിന്റെ ചുവന്ന മണ്ണ് നൽകിയത്.

0 comments :
Post a Comment