Sunday, December 1, 2013

എൽഡിഎഫ് അനിശ്ചിതകാലസമരം 155-ാം ദിവസത്തിലേക്ക്

തിരു: തലസ്ഥാനജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ജില്ലയുടെ സ്വപ്‌നപദ്ധതി വിഴിഞ്ഞം തുറമുഖം, ഹൈക്കോടതി ബെഞ്ച്, ദേശീയപാത വികസനം, റെയിൽവേ വികസനം ഇവ അട്ടിമറിക്കുന്നതിനെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാലസമരത്തിന്റെ 155-ാം ദിവസമായ തിങ്കളാഴ്ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജെ അരുന്ധതി ഉദ്ഘാടനം ചെയ്യും. കുളത്തൂർ ലോക്കലിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുക. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് സമരം.
സമരത്തിന്റെ 154-ാം ദിനമായ ഞായറാഴ്ച കുടവൂർ ലോക്കലിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ അഹമ്മദ് അധ്യക്ഷനായി. ജലാൽ സ്വാഗതം പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ, വി ഗംഗാധരൻനാടാർ, എൻ രതീന്ദ്രൻ, ബി പി മുരളി, മടവൂർ അനിൽ, റോയി എന്നിവർ സംസാരിച്ചു.

0 comments :

Post a Comment