Thursday, December 5, 2013

എൽഡിഎഫ് സമരം 156-ാം നാളിലേക്ക്

തിരു: തലസ്ഥാനജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ജില്ലയുടെ സ്വപ്‌നപദ്ധതി വിഴിഞ്ഞം തുറമുഖം, ഹൈക്കോടതി ബെഞ്ച്, ദേശീയപാത വികസനം, റെയിൽവേ വികസനം ഇവ അട്ടിമറിക്കുന്നതിനെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാലസമരത്തിന്റെ നൂറ്റിഅൻപത്താറാം ദിവസമായ ചൊവ്വാഴ്ച ജമീല പ്രകാശം എംഎൽഎ ഉദ്ഘാടനം ചെയ്യും. കാട്ടാക്കട ലോക്കലിലെ   പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് സമരം.
155-ാംദിനമായ തിങ്കളാഴ്ച കുളത്തൂർ ലോക്കലിലെ പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജെ അരുന്ധതി ഉദ്ഘാടനം ചെയ്തു. സി രാജൻ അധ്യക്ഷനായി. മേടയിൽ വിക്രമൻ സ്വാഗതം പറഞ്ഞു. ജി സദാനന്ദൻ, വി ജയപ്രകാശ്, പി കെ പുഷ്‌കരകുമാർ, പോൾ  എന്നിവർ സംസാരിച്ചു.

0 comments :

Post a Comment