ആർ സാംബൻ
തിരു: കേരളത്തിലെ വിലക്കയറ്റം ചരിത്രത്തിലാദ്യമായി ദേശീയ ശരാശരിക്ക് മുകളിലെത്തി. കേന്ദ്രസർക്കാർ ഏജൻസിയായ ലേബർ ബ്യൂറോ ഏറ്റവുമൊടുവിൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ 12-ാം സ്ഥാനത്തേക്ക് കേരളം പിന്തള്ളപ്പെട്ടു. എൽഡിഎഫ് ഭരണകാലത്ത് ആദ്യ മൂന്നു സ്ഥാനക്കാരിൽ കേരളം ഉൾപ്പെട്ടിരുന്നു.
ഇരുപത് സംസ്ഥാനങ്ങളിലെ ഉപഭോക്തൃ വിലസൂചികയാണ് കേന്ദ്ര ഏജൻസിയായ ലേബർ ബ്യൂറോ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നത്. ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരം കേരളത്തിന്റെ സൂചിക 767 ആണ്. ദേശീയ ശരാശരിയാകട്ടെ 766ഉം. മുൻ മാസത്തേക്കാൾ ദേശീയ സൂചിക ഏഴു പോയിന്റ് മാത്രം വർധിച്ചപ്പോൾ കേരളത്തിന്റേത് 13 പോയിന്റ് വർധിച്ചു. 754 ആയിരുന്നു മുൻമാസം കേരളത്തിന്റെ സൂചിക.
അസം (727), ബിഹാർ (686), ഹിമാചൽ പ്രദേശ് (616), ജമ്മു കശ്മീർ (737), മധ്യപ്രദേശ് (738), മണിപ്പൂർ (711), മേഘാലയ (755), ഒറീസ (717), ത്രിപുര (664), ഉത്തർപ്രദേശ് (729), പശ്ചിമ ബംഗാൾ (732) എന്നീ സംസ്ഥാനങ്ങളുടെ സൂചിക കേരളത്തിന്റേതിനേക്കാൾ കുറവാണ്. അയൽ സംസ്ഥാനമായ തമിഴ്‌നാടിന്റെ സൂചിക കേരളത്തേക്കാൾ ഒരു പോയിന്റ് മാത്രം കൂടുതലാണ്.
വിലനിയന്ത്രണത്തിൽ കേരളം കാണിച്ച അലംഭാവമാണ് വീഴ്ചയ്ക്കു പിന്നിൽ. പൊതുവിതരണ സമ്പ്രദായം തകർന്നു. എപിഎൽ അരി അടിക്കടി വെട്ടിക്കുറയ്ക്കുന്നു. ഗോതമ്പ് വിതരണം പൂർണമായി നിർത്തിയതോടെ പൊതുവിപണിയിൽ വില 35 രൂപയിലെത്തി. രാജ്യത്തിനാകെ മാതൃകയായിരുന്ന സപ്ലൈകോയുടെ പ്രവർത്തനവും താളം തെറ്റി. എൽഡിഎഫ് ഭരണകാലത്ത് വില വർധിപ്പിക്കാതെ വിതരണംചെയ്ത 13 ഇനങ്ങൾക്ക് വില വർധിപ്പിച്ചത് തിരിച്ചടിയായി. അഴിമതിയിൽ മുങ്ങിയ കൺസ്യൂമർ ഫെഡിന്റെ വിൽപ്പനകേന്ദ്രങ്ങളിലും സാധനങ്ങൾ കിട്ടാനില്ല.
വില നിയന്ത്രണത്തിൽനിന്ന് സർക്കാർ പിന്മാറിയതോടെ നിത്യോപയോഗ സാധനങ്ങൾക്ക് പൊതുവിപണിയിൽ വില കുതിക്കുകയാണ്. അരിയുടെ വില രൂക്ഷമായി ഉയരുകയാണ്. ജയ, കുറുവ തുടങ്ങിയ ഇനങ്ങളുടെ വില 34-35 ൽ തുടരുന്നു. മട്ട അരിക്ക് 32 രൂപയാണ് വില. ഉള്ളിവില 80 രൂപയിലെത്തി. ചെറുപയർ (82), വെള്ളക്കടല (100), മല്ലി (80), മുളക് (80), ശർക്കര (54), ഉഴുന്ന് (75) എന്നിവയുടെ വില അനുദിനം വർധിക്കുന്നു. വെളിച്ചെണ്ണവില റെക്കോഡ് ഭേദിച്ച് 120 രൂപയിലെത്തി. പഴം-പച്ചക്കറി വിലയും കുതിപ്പിൽതന്നെയാണ്.

0 comments :
Post a Comment