തിരു: ഓപ്പൺസ്‌കൂളിൽ കൂട്ടത്തോടെ പിരിച്ചുവിട്ട ജീവനക്കാരുടെ സമരം തുടരുമ്പോൾ 34 മുസ്ലിംലീഗുകാരെ പിൻവാതിൽ വഴി നിയമിച്ചു. മതിയായ യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാത്ത 44 പേർക്കാണ് രഹസ്യകേന്ദ്രത്തിൽവച്ച് നിയമന ഉത്തരവ് നൽകിയത്. ഇവരിൽ 30 പേരെ തിങ്കളാഴ്ച വെളുപ്പിന് ജോലിക്ക് കയറ്റി. അമ്പത് വയസ്സ് പിന്നിട്ടവർവരെ കൂട്ടത്തിലുണ്ട്.
ഹൈക്കോടതി അംഗീകരിച്ച നിയമനപ്രക്രിയ വഴി നിയമിച്ചവരെ പിരിച്ചുവിട്ടാണ് യോഗ്യതയില്ലാത്തവരെ നിയമിച്ചത്. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തിണ് ഉത്തരവ് നൽകിയത്. എസ്‌സിഇആർടി ഡയറക്ടർ ഡോ. കെ എ ഹാഷിം, മുസ്ലിംലീഗ് എംഎൽഎയുടെ മരുമകനും ഓപ്പൺ സ്‌കൂൾ കോ ഓർഡിനേറ്റർ അബ്ദുൾ ജലീലും മന്ത്രിയുടെ ഓഫീസിലെ ചിലരുമാണ് ഇതിന് പിന്നിൽ.
ബിരുദം അടിസ്ഥാനയോഗ്യത വേണ്ട തസ്തികയിൽ എസ്എസ്എൽസിക്കാരെയാണ് നിയമിച്ചിട്ടുള്ളത്. നിയമാനുസൃതം അപേക്ഷ ക്ഷണിക്കുകയോ ഇന്റർവ്യൂ നടത്തുകയോ ചെയ്തിട്ടില്ല. സംവരണതത്വം പൂർണമായും അട്ടിമറിച്ചു.
എസ്‌സിഇആർടി ഡയറക്ടറുടെ പിഎയുടെ അടുത്ത ബന്ധുവും മുൻ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുടെ അടുത്ത ബന്ധുക്കളിൽ ചിലരും മുസ്ലിംലീഗ് സജീവ പ്രവർത്തകരുമാണ് നിയമനം കിട്ടിയവരിൽ ഏറിയപങ്കും. ലീഗ് അണികളെ മാത്രം നിയമിച്ചെന്ന ആക്ഷേപം മറികടക്കാൻ മറ്റുസമുദായങ്ങളിൽനിന്നുള്ള ഏഴെട്ടുപേർക്കും നിയമനം നൽകിയിട്ടുണ്ട്. താൽക്കാലികനിയമനം സ്ഥിരപ്പെടുത്താമെന്നാണ് വാഗ്ദാനം.
കരാർ കാലാവധി അവസാനിച്ചെന്ന കാരണം പറഞ്ഞാണ് ഓപ്പൺ സ്‌കൂളിലെ 65 ജീവനക്കാരെ എസ്‌സിഇആർടി ഡയറക്ടർ കഴിഞ്ഞ 18ന് പിരിച്ചുവിട്ടത്. ഇതുസംബന്ധിച്ച കേസിൽ സ്ഥിരം നിയമനം നടത്തുന്നതുവരെ പിരിച്ചുവിട്ടവരിൽനിന്ന് നിയമനം നടത്താമെന്ന ഹൈക്കോടതി പരാമർശവും അവഗണിച്ചു. 18ന് പിരിച്ചുവിട്ട 55 പേരുടെ അപേക്ഷ പരിഗണിച്ചില്ല.
യോഗ്യതയില്ലാത്തവരെ നിയമിച്ചത് സാധൂകരിക്കാൻ സ്‌പെഷ്യൽസ് റൂൾ പരിഷ്‌കരിക്കാനും നടപടി തുടങ്ങി. ഇതിനായി പ്രത്യേക ഫയൽ തയ്യാറാക്കാൻ ഡയറക്ടറുടെ പിഎയെ ചുമതലപ്പെടുത്തി.
പിരിച്ചുവിടപ്പെട്ട ജീവനക്കാർ എസ്‌സിഇആർടിക്ക് മുമ്പിൽ നടത്തുന്ന സമരം 14-ാം ദിവസവും തുടരുന്നു. എൻജിഒ യൂണിയൻ ട്രഷറർ എസ് രാധാകൃഷ്ണൻ, സിഐടിയു നേതാവ് ബി മോഹൻ തുടങ്ങിയവർ സംസാരിച്ചു.

0 comments :
Post a Comment