ബാങ്കോക്ക്: തായ്‌ലൻഡിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകരും സർക്കാർ അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാംഖംഹെങ് യൂണിവേഴ്‌സിറ്റിയിൽ പ്രക്ഷോഭകർ ബന്ദികളാക്കിയവരിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ പ്രക്ഷോഭം അക്രമാസക്തമായി. സർക്കാർ സ്ഥാപനങ്ങൾക്കുനേരെ പ്രക്ഷോഭകർ അക്രമം തുടങ്ങിയതോടെ പൊലീസ് മൂന്നു റൗണ്ട് കണ്ണീർവാതകം പ്രയോഗിച്ചു. ഇരുപത്തൊന്നുകാരനായ വിദ്യാർഥിയും സർക്കാർ അനുകൂലിയുമടക്കം അഞ്ചുപേർ മരിെച്ചന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വീരപൊങ് ച്യൂപ്രീച്ച പറഞ്ഞു. കൊല്ലപ്പെട്ടവരിൽ നാലുപേർ സർക്കാർ അനുകൂലികളാണെന്ന് റെഡ് ഷർട്ട് നേതാവ് ജതുപോൻ പ്രോംപ്ഹാൻ പറഞ്ഞു.
രണ്ടായിരത്തോളം വിദ്യാർഥികളെ പ്രക്ഷോഭകർ യൂണിവേഴ്‌സിറ്റിയിൽ ബന്ദികളാക്കിയിരുന്നു. ഇവരെ പിന്നീട് പൊലീസ് മോചിപ്പിച്ചു. ഇതിനിടെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ മന്ത്രിമന്ദിരങ്ങൾ മുഴുവൻ പിടിച്ചടക്കി സർക്കാരിനെ മറിച്ചിടുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആസ്ഥാനമന്ദിരത്തിലേക്ക് പ്രകടനമായി നീങ്ങി. ചമായ് മരുഷെ പാലത്തിനു സമീപം ഇവർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ അധികൃതർക്ക് തയ്യാറെടുക്കാൻ സമയം കിട്ടുംമുമ്പ് സർക്കാർ മന്ദിരങ്ങൾ ആക്രമിക്കണമെന്ന് മുൻ പ്രതിപക്ഷ എംപി സുതേപ് തൗഗ്‌സുബൻ ആഹ്വാനം ചെയ്തു. നാളെമുതൽ ആർക്കും ജോലിചെയ്യാൻ കഴിയാത്തവിധം സർക്കാർ ഓഫീസുകൾ പിടിച്ചടക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഞായറാഴ്ച ഇവർ തായ് പിബിഎസ് ടെലിവിഷൻ പിടിച്ചടക്കി.
യിങ്‌ലക് ഷിനവത്രയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യവുമായി ആഴ്ചകളായി തായ്‌ലൻഡിൽ പ്രക്ഷോഭം നടക്കുകയാണ്. യിങ്‌ലക് സഹോദരനും മുൻ പ്രധാനമന്ത്രിയുമായ തക്ഷിൻ ഷിനവത്രയുടെ റബർ സ്റ്റാമ്പ് ആണെന്നാരോപിച്ചാണ് സമരം. 2006ൽ നടന്ന സൈനിക അട്ടിമറിയിലാണ് തക്ഷിൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. 2010ൽ റെഡ് ഷർട്ട് അനുകൂലികൾ സർക്കാരിലെ സുപ്രധാന സ്ഥാനങ്ങളിൽ എത്തിയതോടെയാണ് രാജ്യം വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.

0 comments :
Post a Comment