തെഹ്‌റാൻ: അറാക്കിലെ ഘനജല റിയാക്ടർ ഇറാൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ആണവനയ വിഭാഗം തലവൻ അലി അക്ബർ സലേഹി വ്യക്തമാക്കി. ''ഘനജല നിലയ പദ്ധതിയുമായി ഞങ്ങൾ മുന്നോട്ടു പോവരുത് എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നാണ് നിങ്ങളുടെ വാക്കുകളിൽനിന്ന് മനസിലാവുന്നത്. അതിനർഥം ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾക്ക് നിഷേധിക്കുന്നു എന്നാണ്''- സലേഹി വാർത്താലേഖകരോട് പറഞ്ഞു.
ബോംബ് നിർമാണത്തിനുതകുംവിധം അറാക്കിൽ പ്ലൂട്ടോണിയം നിർമാണത്തിന് ഒരിക്കലും ഉദ്ദേശ്യമില്ല. ഭാവിയിൽ ഞങ്ങൾക്ക് കൂടുതൽ ഘനജല നിലയം ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് അറാക്കിൽ നിലയം സ്ഥാപിക്കുന്നതെന്നും സലേഹി പറഞ്ഞു. അറാക്ക് ഘനജല നിലയമായിത്തന്നെ നിലനിർത്തുമെന്ന് ഇറാൻ ഉപ വിദേശമന്ത്രി അബ്ബാസ് അറാഖിയും പറഞ്ഞു.
കഴിഞ്ഞായാഴ്ച ജനീവയിൽ ലോകരാഷ്ട്രങ്ങളുമായി നടന്ന ചർച്ചയിൽ ആണവ പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇറാൻ കരാറിലേർപ്പെട്ടിരുന്നു. അറാക്കിലെ ഘനജല നിലയത്തിന്റെ നിർമാണം തുടരാർ കരാറിൽ അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങൾ അനുമതി നൽകിയിരുന്നു. എന്നാൽ, ഇവിടെ അണുവായുധ നിർമാണത്തിനുതകുന്ന അളവിൽ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കരുതെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. അണുവായുധങ്ങൾ നിർമിക്കുന്നതിനാണ് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്ന ആരോപണം പടിഞ്ഞാറൻ രാഷ്ട്രങ്ങളും ഇസ്രയേലും ഉന്നയിച്ചുവരികയാണ്. എന്നാൽ, അറാക്കിലെ ജലനിലയമുൾപ്പെടെ എല്ലാം ശാസ്ത്ര-മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾക്കാണെന്ന് ഇറാൻ വ്യക്തമാക്കി. ജനീവയിൽ ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ ഒരു കാരണവശാലും ലംഘിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. എട്ടിന് അറാക്ക് ജലനിലയം സന്ദർശിക്കാൻ ഐക്യരാഷ്ട്ര സമിതി അംഗങ്ങളെ ഇറാൻ ക്ഷണിച്ചിട്ടുണ്ട്. ഫോർദോയിലെയും നാതൻസിലെയും ആണവ നിലയങ്ങളിൽ ദൈനംദിന പരിശോധനയടക്കം കരാർപ്രകാരം ഇറാൻ അനുവദിച്ചിരുന്നു.

0 comments :
Post a Comment