കോട്ടയം: സിരകളിൽ ആവേശവും കണ്ണുകളിൽ ഭാവിയിലേക്കുള്ള പ്രതീക്ഷയും നിറച്ച് ആയിരങ്ങൾ അക്ഷരനഗരയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വരവേൽപ്പ് നൽകി.
നിശ്ചയദാർഢ്യവും സംശുദ്ധമായ ജീവിതവും പരിചയാക്കി നീതിപീഠത്തിലൂടെ അഗ്നിശുദ്ധി വരുത്തിയെത്തിയ തൊഴിലാളിവർഗ നായകനെ വരവേൽക്കാൻ കാത്തുനിന്നവരെ കൊണ്ട് ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞപ്പോൾ മുതൽ കെ കെ റോഡും പരിസരവും നിറഞ്ഞു. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയാണ് സ്വീകരണമൊരുക്കിയത്. ബംഗാൾ മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ജ്യോതിബസുവിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 'മതനിരപേക്ഷതയുടെ സമകാലിക പ്രസക്തിയും ഇന്ത്യൻ ജനാധിപത്യവും' എന്ന സെമിനാറിന്റെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കോട്ടയത്തെത്തിയത്.
മാമ്മൻമാപ്പിള ഹാളിനു മുന്നിൽനിന്ന് പുഷ്പാലങ്കൃതമായ തുറന്ന വാഹനത്തിലാണ് സമ്മേളന സ്ഥലമായ തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനിയിലേക്ക് പിണറായിയെ ആനയിച്ചത്.
എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും പിണറായിക്കൊപ്പം തുറന്ന ജീപ്പിൽ സഞ്ചരിച്ചു.
സെമിനാറിൽ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി ഇക്ബാൽ അധ്യക്ഷനായി. കെ ജെ തോമസ് സ്വാഗതം പറഞ്ഞു. വൈക്കം വിശ്വൻ, സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം വി ആർ ഭാസ്‌കരൻ, ഡോ. സെബാസ്റ്റിയൻ പോൾ, കെ സുരേഷ്‌കുറുപ്പ് എംഎൽഎ, വി എൻ വാസവൻ എന്നിവർ സംസാരിച്ചു.

0 comments :
Post a Comment